തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ലൈബ്രറിക്ക് സർക്കാർ അനുമതി 

Spread the love

തിരുവനന്തപുരം : തദ്ദേശ സ്ഥാപനങ്ങളില്‍ ഇ-ലൈബ്രറി ഒരുക്കുന്നതിന് അനുമതി നൽകി സർക്കാർ. പഞ്ചായത്തുകളില്‍ കമ്പ്യൂട്ടർ സൗകര്യം ലഭ്യമാണെങ്കില്‍ ആ കമ്പ്യൂട്ടറുകളില്‍ ഇ- ലൈബ്രറി സംവിധാനം സജ്ജമാക്കാം. അല്ലെങ്കില്‍ പഞ്ചായത്ത് ലഭ്യമാക്കുന്ന സ്ഥലത്ത് ഇ- ലൈബ്രറി സ്ഥാപിക്കാം. ഇതിനായി പഞ്ചായത്ത് കുറഞ്ഞത് 150 ചതുരശ്ര അടി വിസ്തീർണമുള്ള സ്ഥലം ലഭ്യമാക്കണമെന്നും ഉത്തരവിലുണ്ട്.

video
play-sharp-fill

 

അഞ്ച് കമ്പ്യൂട്ടർ , കസേര, മേശ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കും.സാംസ്കാരിക വകുപ്പിന് കീഴില്‍ പ്രവർത്തിക്കുന്ന ബുക്ക്മാർക്കിനാണ് ചുമതല നൽകിയിരിക്കുന്നത്.സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ അഭിപ്രായം കൂടി പരിഗണിച്ചാണ് തദ്ദേശസ്ഥാപനങ്ങളുടെ ലൈബ്രറികളില്‍ ഇ-ലൈബ്രറി സൗകര്യം ഒരുക്കുന്നതിന് വകുപ്പ് അനുമതി നല്‍കിയത്.

 

പുസ്തകങ്ങള്‍, ജേർണലുകള്‍, പത്രങ്ങള്‍, വിജ്ഞാനപ്രദമായ മറ്റ് ലേഖനങ്ങള്‍ എന്നിവയുടെ ഡിജിറ്റല്‍ കോപ്പികള്‍ കംപ്യൂട്ടർ വഴി വായിക്കാൻ അവസരമൊരുക്കും. മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 2000 ബുക്കുകള്‍, മെഡിക്കല്‍, എൻജിനിയറിങ് പ്രവേശന പരീക്ഷ, സ്പോക്കണ്‍ ഇംഗ്ലീഷ്, മത്സര പരീക്ഷാ സഹായികള്‍, പൊതുവിജ്ഞാന ബുക്കുകള്‍ എന്നിവ ഇ- ലൈബ്രറിയില്‍ ലഭ്യമാക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സംസ്ഥാനത്താകെ ഇ- ലൈബ്രറി സ്ഥാപിക്കുന്നതിനാല്‍ ഇ- ബുക്കിന്റെ വില കുറയ്ക്കുന്നത് ബുക്ക് മാർക്ക് പരിഗണിക്കണം. ഇ- ലൈബ്രറി സ്ഥാപിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യം തദ്ദേശസ്ഥാപനമാണ് ഒരുക്കുന്നതെങ്കില്‍ നിലവിലെ മാനദണ്ഡ പ്രകാരമുള്ള നടപടിക്രമങ്ങള്‍ പാലിക്കണം. എന്നാല്‍ ബുക്ക് മാർക്ക് നേരിട്ടാണ് ഇത് സ്ഥാപിക്കുന്നതെങ്കില്‍ ചട്ടപ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിക്കേണ്ട ചുമതല ബുക്ക്മാർക്കിനായിരിക്കും.