
കണ്ണൂർ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവിന് മരണം വരെ തടവും 15 ലക്ഷം രൂപ പിഴയും. കണ്ണൂർ തളിപ്പറമ്പ് പോക്സോ കോടതിയുടെതാണ് വിധി. കുറുമാത്തൂർ സ്വദേശിയാണ് 13 വയസ്സുള്ള സ്വന്തം മകളെ പീഡനത്തിനിരയാക്കിയത്. 2019 മുതൽ തുടർച്ചയായി ഇയാൾ മകളെ പീഡിപ്പിച്ചു ഗർഭിണിയാക്കിയെന്നാണ് കേസ്.


