മൃതദേഹത്തിന്റെ കാലില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവുന്ന ദൃശ്യം പുറത്ത്; പോലീസ് അന്വേഷണം ആരംഭിച്ചു

Spread the love

ഝാന്‍സി : ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മൃതദേഹത്തിന്റെ കാലില്‍ പിടിച്ച്‌ വലിച്ചിഴച്ച്‌ പോസ്റ്റ്‌മോര്‍ട്ടത്തിന് കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഝാന്‍സി പോസ്റ്റ്‌മോര്‍ട്ടം ഹൗസിന് പുറത്താണ് സംഭവമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.വലിച്ചിഴക്കുന്ന മൃതദേഹത്തിന് പിന്നാലെ വരുന്ന നായയേയും ദൃശ്യത്തില്‍ കാണാം.

എന്നാല്‍, എന്നാണ് ഇത് സംഭവിച്ചതെന്ന് വ്യക്തമല്ല. വീഡിയോയില്‍ കാണുന്ന രണ്ടുപേര്‍ ആംബുലന്‍സ് ഡ്രൈവര്‍മാരാണ്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സര്‍ക്കിള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്‍സ്‌പെക്ടര്‍ രാംവീര്‍സിങ് പറഞ്ഞു. ” വൈറലായ വീഡിയോ കണ്ടു. രണ്ടു പേര്‍ മൃതദേഹത്തിന്റെ കാലില്‍ പിടിച്ചു വലിച്ചിഴച്ചു കൊണ്ടുപോവുന്നുണ്ട്. ഇവരെ കണ്ടെത്താന്‍ അന്വേഷണം നടത്തുകയാണ്.”- രാംവീര്‍സിങ് കൂട്ടിചേര്‍ത്തു.