രാത്രികാലങ്ങളിൽ കൃത്രിമം നടക്കുന്നുണ്ടോ എന്നറിയണം; പൊതുജന പരാതികൾ പരി​ഗണിച്ച് പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന

Spread the love

കൊച്ചി: കൊച്ചിയിലെ പെട്രോൾ പമ്പുകളിൽ ലീഗൽ മെട്രോളജി വകുപ്പിന്റെ മിന്നൽ പരിശോധന. ഇന്നലെ രാത്രിയായിരുന്നു സംഘം പരിശോധന നടത്തിയത്. പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടുകൾ ഉണ്ടോ എന്ന് പരിശോധിക്കനാണ് പ്രധാനമായും പരിശോധനയെന്ന് അധികൃതര്‍ അറിയിച്ചു.

video
play-sharp-fill

മാനദണ്ഡങ്ങൾ പാലിച്ചാണോ പെട്രോൾ വിൽക്കുന്നതെന്നും, പെട്രോളിന്റെ അളവിലും ഗുണത്തിലും കൃതൃമം ഉണ്ടോയെന്നുമടക്കമുള്ള കാര്യങ്ങൾ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. ശബരിമല തീര്‍ത്ഥാടകരടക്കം രാത്രികാലങ്ങളിൽ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം നിറയ്ക്കുന്നുണ്ട്.

ഈ സമയങ്ങളിൽ എന്തെങ്കിലും തരത്തിലുള്ള കൃതമം നടക്കുന്നുണ്ടോ എന്നറിയാനാണ് എറണാകുളം ജില്ലയിൽ വ്യപാകമായി രാത്രികാല പരിശോധന നടത്തിയത്. പൊതുജന പരാതികൾ കൂടി പരിഗണിച്ചായിരുന്നു ഇത്. പരിശോധനയിൽ ക്രമക്കേടുകൾ ഒന്നും കണ്ടെത്തിയില്ലെന്നും പരിശോധനകൾ തുടരുമെന്നും മധ്യമേഖല ജോയിന്റ് കൺട്രോളര്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മധ്യമേഖല ജോയിന്റ് കൺട്രോളർ രാജേഷ് സാമിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സംഘത്തിൽ ഡെപ്യൂട്ടി കൺട്രോളർമാരായ വിനോദ് കുമാർ ഇ , സന്തോഷ് എൻ സി, എം വി അജിത്കുമാർ, സന്തോഷ്‌ എം ടി, ജയൻ പി ജി, ജിനു വിൻസെന്റ് എന്നീ ഉദ്യോഗസ്ഥരും സ്‌ക്വാഡിൽ ഉണ്ടായിരുന്നു.