പോ​ത്തി​നെ കെ​ട്ടി​യ ക​യ​ർ കാ​ലി​ൽ കു​രു​ങ്ങി വീണു ; വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം

Spread the love

ഇ​ടു​ക്കി: പോ​ത്തി​നെ കെ​ട്ടി​യ ക​യ​ർ കാ​ലി​ൽ കു​രു​ങ്ങി വീ​ണ​തി​നെ തു​ട​ർ​ന്ന് വ​യോ​ധി​ക​ന് ദാ​രു​ണാ​ന്ത്യം. തി​ങ്ക​ളാ​ഴ്ച്ച ഉ​ച്ച​യ്ക്ക് ര​ണ്ടിന് മു​ട്ടു​കാ​ട് സൊ​സൈ​റ്റി​മേ​ട് ഇ​ട​മ​റ്റ​ത്തി​ൽ ഗോ​പി (64) ആ​ണ് മ​രി​ച്ച​ത്.

മേ​യാ​ൻ വി​ട്ട പോ​ത്തി​നെ അ​ഴി​ച്ചു​മാ​റ്റി കെ​ട്ടു​മ്പോ​ൾ ക​യ​ർ ഗോ​പി​യു​ടെ കാ​ലി​ൽ ചു​റ്റി​യാ​ണ് അ​പ​ക​ടം സംഭവിച്ചത്. പോ​ത്ത് ഓ​ടി​യ​തോ​ടെ ക​ല്ലി​ൽ ത​ല ഇ​ടി​ച്ചു ഗോ​പി വീ​ഴു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ അ​ടി​മാ​ലി​യി​ലെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ രക്ഷിക്കാൻ സാധിച്ചില്ല. രാ​ജാ​ക്കാ​ട് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group