
അമ്പലപ്പുഴ: പുന്നപ്ര ശ്രീ അന്നപൂർണേശ്വരി ഭദ്രാദേവി ക്ഷേത്രത്തിൽ അതിക്രമിച്ചു കയറി ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് 15,000 രൂപയോളം മോഷ്ടിക്കുകയും കാണിക്കവഞ്ചികൾ നശിപ്പിക്കുകയും ചെയ്ത കേസിലെ പ്രതി പിടിയിൽ.
തലവടി പഞ്ചായത്ത് കായിക്കുഴിയിൽ മാത്തുക്കുട്ടി മത്തായി എന്ന് പേരുള്ള വാവച്ചനാണ് പൊലീസിന്റെ പിടിയിലായത്.
ഇൻസ്പെക്ടർ സ്റ്റെപ്റ്റോ ജോൺ ടി എല്ലിന്റെ നിർദ്ദേശാനുസരണം സബ് ഇൻസ്പെക്ടർമാരായ രെജിരാജ് വി ഡി, മധു എസ്, മാഹിൻ, അബുബക്കർ സിദ്ധിക്ക്, അരുൺ, ബിനു എന്നിവരാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാത്തുക്കുട്ടി മത്തായി സംസ്ഥാനത്തെ വിവിധ സ്റ്റേഷനുകളിൽ നിരവധി മോഷണക്കേസിൽ പ്രതിയാണ്.