video
play-sharp-fill
ദഹന പ്രശ്നങ്ങൾ അകറ്റും; പ്രതിരോധശേഷി കൂട്ടും ; അറിയാം പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!

ദഹന പ്രശ്നങ്ങൾ അകറ്റും; പ്രതിരോധശേഷി കൂട്ടും ; അറിയാം പപ്പായ കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങൾ!

പപ്പായയിൽ ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. അതിരാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് നിരവധി ആരോ​ഗ്യപ്രശ്നങ്ങളെ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. പപ്പായയിൽ നാരുകൾ, പൊട്ടാസ്യം, വിറ്റാമിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളുടെ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു.

വിറ്റാമിനുകളായി ബി, സി, ഇ, ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ എന്നിവ പപ്പായയിൽ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിൽ അടിഞ്ഞ് കൂടുന്ന മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിന് സഹായകമാണ്.

പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്‌നും ആൻ്റിഓക്‌സിഡൻ്റുകളും മുഖത്തെ ചുളിവുകൾ തടയുക ചെയ്യുന്നു.
ദഹനപ്രശ്‌നങ്ങളുള്ളവർ ദിവസവും പപ്പായ കഴിക്കുന്നത് നിർബന്ധമാണ്. പപ്പായ ദഹനവ്യവസ്ഥയിലെ സമ്മർദ്ദം ഇല്ലാതാക്കുകയും ഭക്ഷണത്തെ വേഗത്തിൽ ദഹിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പപ്പായയിൽ പപ്പൈൻ എന്ന എൻസൈം അടങ്ങിയിരിക്കുന്നതിനാൽ. ഭക്ഷണം വേഗത്തിൽ വിഘടിപ്പിക്കാൻ ഇത് സഹായിക്കുന്നു. കൂടാതെ, ഉയർന്ന ജലാംശമുള്ള ഒരു പഴമാണ് പപ്പായ. ഇത് മലബന്ധത്തിനുള്ള സാധ്യത തടയുകയും ആരോഗ്യകരമായ ദഹനനാളത്തിനും ​ഗുണം ചെയ്യും.

പ്രമേഹരോഗികൾ വിവിധ ഭക്ഷണ നിയന്ത്രണങ്ങൾ പാലിക്കേണ്ടതുണ്ട്. പ്രത്യേകിച്ച് കാർബോഹൈഡ്രേറ്റ് കഴിക്കുന്നതുമായി ബന്ധപ്പെട്ട്. പ്രമേഹമുള്ളവർക്ക് അനുയോജ്യമായ പഴമാണ് പപ്പായ. ഇതിലെ ഉയർന്ന പ്രകൃതിദത്ത പഞ്ചസാരയും ആൻ്റിഓക്‌സിഡൻ്റുകളും രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു.

പപ്പായ കഴിക്കുന്നത് ചർമ്മത്തെ തിളക്കമുള്ളതും തടിച്ചതും മിനുസമാർന്നതുമാക്കുന്നു. ഇതുകൂടാതെ പപ്പായ മുഴുവനായി കഴിക്കുന്നത് ചർമ്മത്തിൻ്റെ അകത്തും പുറത്തും മികച്ച ഫലം നൽകും. ചർമ്മത്തെ കൂടുതൽ സൂന്ദരമാക്കാൻ പപ്പായ കൊണ്ടുള്ള ഫേസ് പാക്കുകൾ പരീക്ഷിക്കാവുന്നതാണ്.

ആൻ്റിഓക്‌സിഡൻ്റുകൾ അടങ്ങിയ പപ്പായ കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാനും ക്യാൻസർ സാധ്യത കുറയ്ക്കാനും സഹായിക്കും. പപ്പായയിലെ കരോട്ടിൻ ഈസ്ട്രജൻ ഹോർമോണുകളുടെ ഉത്പാദനവും വർദ്ധിപ്പിക്കുന്നു.