video
play-sharp-fill
‘മനുഷ്യത്വം എന്നൊന്നില്ലേ, പരിപാടി അരമണിക്കൂർ നിർത്തിവെക്കാനുള്ള ബാധ്യത സംഘാടകർക്കില്ലേ?’: കലൂർ സ്റ്റേഡിയത്തിലെ ഉമ തോമസ് എംഎൽഎയുടെ അപകടത്തിൽ സംഘാടകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

‘മനുഷ്യത്വം എന്നൊന്നില്ലേ, പരിപാടി അരമണിക്കൂർ നിർത്തിവെക്കാനുള്ള ബാധ്യത സംഘാടകർക്കില്ലേ?’: കലൂർ സ്റ്റേഡിയത്തിലെ ഉമ തോമസ് എംഎൽഎയുടെ അപകടത്തിൽ സംഘാടകർക്കെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

 

കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിക്കിടെ ഗാലറിയിൽ നിന്ന് വീണ് ഉമ തോമസ് എംഎൽഎയ്ക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ഉമ തോമസിന് പരിക്കേറ്റശേഷവും പരിപാടി കുറച്ച് നേരത്തക്ക് എങ്കിലും എന്തുകൊണ്ട് നിർത്തിവച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു.

 

‘മനുഷ്യത്വം എന്നൊന്നില്ലേ. ഗാലറിയിൽ നിന്ന് വീണ ഉമ തോമസ് എംഎൽഎയ്ക്ക് എന്ത് സംഭവിച്ചുവെന്ന് അന്വേഷിക്കാനുള ബാദ്ധ്യത സംഘാടകർക്കുണ്ടായിരുന്നില്ലേ? അരമണിക്കൂർ പരിപാടി നിർത്തിവച്ചെന്ന് കരുതി എന്ത് സംഭവിക്കുമായിരുന്നു. എംഎൽഎയ്ക്ക് ഇതാണ് അവസ്ഥയെങ്കിൽ സാധാരണ മനുഷ്യരുടെ ഗതിയെന്താണെന്നും കോടതി ചോദിച്ചു. ഉമ തോമസിന് പരിക്കേറ്റപ്പോൾ സംഘാടകർ കാണിച്ചത് ക്രൂരതയാണെന്നും കോടതി കൂട്ടിച്ചേർത്തു’.

 

നൃത്ത പരിപാടിയുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത സാമ്പത്തിക വഞ്ചനാക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സിംഗിൾ ബെഞ്ചിന്റെ വിമർശനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group