video
play-sharp-fill
സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽനിന്ന് രണ്ട് സ്കൂളുകളെ വിലക്കിയ സംഭവത്തിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ടുതേടി; 15 ദിവസത്തിനകം റിപ്പോർട്ട്  സമർപ്പിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും നിർദേശം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്നതിൽനിന്ന് രണ്ട് സ്കൂളുകളെ വിലക്കിയ നടപടിയിൽ ബാലാവകാശ കമ്മീഷൻ റിപ്പോർട്ടുതേടി.

കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ സ്വമേധയ കേസെടുത്ത് നടപടി സ്വീകരിക്കുകയായിരുന്നു. സ്കൂളുകളെ വിലക്കിയ തീരുമാനം കുട്ടികളുടെ അവകാശത്തെ ഹനിക്കുന്നതാണ്.

തിരുനാവായ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളെ സംസ്ഥാന സ്കൂൾ കായികമേളയിൽനിന്നും വിലക്കിയതിലൂടെ ദേശീയ സ്കൂൾ കായികമേളയിലും ഇവർക്ക് അവസരം നഷ്ടമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്കൂളുകളെ വിലക്കിയതുമായി ബന്ധപ്പെട്ട റിപ്പോർട്ട് 15 ദിവസത്തിനകം ലഭ്യമാക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടർക്കും കമ്മീഷൻ നിർദേശം നൽകി.