video
play-sharp-fill
ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ കത്ത് ലഭിച്ചു; പരിശോധിച്ച്, തെറ്റുകാരനാണെന്ന് കണ്ടാൽ ഏത് കൊമ്പനെതിരെയും നടപടി ഉണ്ടാകും; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ കത്ത് ലഭിച്ചു; പരിശോധിച്ച്, തെറ്റുകാരനാണെന്ന് കണ്ടാൽ ഏത് കൊമ്പനെതിരെയും നടപടി ഉണ്ടാകും; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ

തിരുവനന്തപുരം: ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രെഷറർ എൻഎം വിജയന്റെ കത്ത് ലഭിച്ചതായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ.

കത്ത് വായിച്ചിട്ടില്ലെന്നും പുറത്ത് വന്ന വിവരങ്ങൾ ​ഗൗരവതരമെന്നും കെ സുധാകരൻ പ്രതികരിച്ചു. പരിശോധിച്ചു തെറ്റുകാരനാണെന്ന് കണ്ടാൽ ഏത് കൊമ്പനെതിരെയും നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ ഉറപ്പ് നൽകി. നേരത്തെ വിഷയം പരിശോധിച്ച കെപിസിസി സമിതി റിപ്പോർട്ട്  റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.

സഹകരണ സംഘങ്ങളിലെ ക്രമക്കേടുകൾ ഏത് പാർട്ടിക്കാർ നടത്തിയാലും തെറ്റാണെന്നും സുധാകരൻ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നിലമ്പൂർ ഫോറസ്റ്റ് ഓഫീസ് അടിച്ചു തകർത്ത കേസിൽ പി വി അൻവറിനെ അറസ്റ്റ് ചെയ്തതിൽ നടപടി ക്രമങ്ങൾ പാലിച്ചില്ലെന്നും കെ സുധാകരൻ വിമർശിച്ചു. പി വി അൻവർ യുഡിഎഫിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നിട്ടില്ലെന്നും കെപിസിസി അധ്യക്ഷൻ പറഞ്ഞു.