video
play-sharp-fill
പുതുവർഷത്തിൽ റബര്‍ വിപണിയില്‍ വില സമ്മര്‍ദ്ദം

പുതുവർഷത്തിൽ റബര്‍ വിപണിയില്‍ വില സമ്മര്‍ദ്ദം

കോട്ടയം: കടുത്ത വില സമ്മർദ്ധത്തിൽ റബർ വിപണി.പുതുവർഷത്തിലും റബർ വിപണി കടുത്ത സമ്മർദ്ദത്തിലൂടെയാണ് നീങ്ങുന്നത്.പ്രതികൂല കാലാവസ്ഥയില്‍ ഉത്പാദനം ഇടിഞ്ഞപ്പോള്‍ വില ഉയരേണ്ടതാണെങ്കിലും ഡിമാൻഡ് കുറഞ്ഞത് തിരിച്ചടിയായി.

 

വർഷത്തിന്റെ തുടക്കത്തില്‍ 30 രൂപയുടെ വ്യത്യാസമുണ്ടായിരുന്ന രാജ്യാന്തര, ആഭ്യന്തര വിലകള്‍ ഒപ്പത്തിനൊപ്പമെത്തി.റബർ ബോർഡ് വില ആർ.എസ്.എസ് ഫോറിന് 192 രൂപയും വ്യാപാരി വില 184 രൂപയും അന്താരാഷ്ട വില ബാങ്കോക്ക് 193 രൂപയിലുമാണ്.

 

വിദേശ വിപണിയില്‍ കിലോയ്‌ക്ക് ആറ് രൂപ വരെ ഇടിഞ്ഞതോടെ ആഭ്യന്തര വില ഇടിക്കാൻ ടയർ ലോബി ശ്രമിച്ചെങ്കിലും ചരക്ക് വില്‍ക്കാതെ കർഷക കൂട്ടായ്മ വ്യവസായികളുടെ തന്ത്രം പൊളിച്ചു. കിലോയ്‌ക്ക് 200 രൂപ കിട്ടുന്നതുവരെ ടാപ്പിംഗ് ഉപേക്ഷിക്കാനാണ് കർഷകരുടെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

റബർ ഉത്പാദനത്തിലും ഉപയോഗത്തിലും ഇന്ത്യ മുന്നേറുകയാണെന്ന് പ്രകൃതി ദത്ത റബർ ഉത്പാദക രാജ്യങ്ങളുടെ സംഘടനയുടെ കണക്ക് . ഉത്പാദനത്തില്‍ 2.1 ശതമാനവും ഉപഭോഗത്തില്‍ 4,9 ശതമാനവുമാണ് വർദ്ധന. ഉത്പാദനം 8.39 ലക്ഷം ടണ്ണില്‍ നിന്ന് 8.57 ലക്ഷം ടണ്ണിലെത്തി. ഉപഭോഗം 13.5 ലക്ഷം ടണ്ണില്‍ നിന്ന് 14.16 ലക്ഷം ടണ്ണായും ഉയർന്നു.