ജനറേറ്റര്‍ പൊട്ടിത്തെറിച്ച് അപകടം; ബസില്‍ തീപടര്‍ന്ന് 13 പേര്‍ക്ക് പരിക്ക്
അഗർത്തല: ജനറേറ്റർ പൊട്ടിത്തെറിച്ച് സ്കൂളില്‍ നിന്ന് വിനോദയാത്ര പോയ സംഘം സഞ്ചരിച്ചിരുന്ന ബസിന് തീപിടിച്ചു. ഞായറാഴ്ച രാത്രയില്‍ ആണ് അപകടം ഉണ്ടായത്.അപകടത്തിൽ പരിക്കെറ്റ ഒൻപത് വിദ്യാർത്ഥികളെ അഗർത്തലയിലെ ജിബിപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാക്കിയുള്ള നാല് പേരെ പ്രാദേശിക ആരോഗ്യ കേന്ദ്രത്തിലെ ചികിത്സയ്ക്ക് ശേഷം വിട്ടയച്ചതായി വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് അറിയിച്ചു. ബിസിനകത്തു വെച്ചിരുന്ന ജനറേറ്റർ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതായാണ് വെസ്റ്റ് ത്രിപുര എസ് പി കിരണ്‍ കുമാർ വിശദമാക്കുന്നത്. അപകടത്തെ തുടർന്ന് ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി മണിക് സാഹ പരിക്കേറ്റ വിദ്യാർത്ഥികള്‍ക്ക് സർക്കാർ വൈദ്യ സഹായം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിനോദയാത്രകള്‍ പോകുന്നവർ കൂടുതല്‍ ജാഗ്രത പുലർത്തണമെന്നും ത്രിപുര മുഖ്യമന്ത്രി ആവശ്യപ്പെട്ടു. അഗർത്തല ഖൊവായി റോഡിലാണ് അപകടമുണ്ടായത്. അഗ്നിപടർന്ന ബസ് പൂർണമായും കത്തിനശിച്ച നിലയിലാണുള്ളത്.
അഗർത്തലയില്‍ നിന്ന് ജഗത്പൂർ ചൌമുഹാനിയിലേക്ക് പോവുകയായിരുന്ന ബസ് ആണ് അപകടത്തില്‍പ്പെട്ടത്. പൊള്ളലേറ്റവർക്ക് ഉടനടി ചികിത്സ നല്‍കാനായതാണ് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാനായതെന്നാണ് അഗ്നിരക്ഷാസേനാംഗങ്ങള്‍ വിശദമാക്കുന്നത്. ഇവരില്‍ അഞ്ച് പേർക്ക് വിഷ പുക ശ്വസിച്ചതിനെ തുടർന്ന് ശ്വാസതടസ്സം അനുഭവപ്പെട്ടു. നാല് പേർ ഇപ്പോഴും ചികിത്സയിലാണെന്ന് വെസ്റ്റ് ത്രിപുര പൊലീസ് സൂപ്രണ്ട് കിരണ്‍ കുമാർ അറിയിച്ചു.