കിണറിന് ആഴം കൂട്ടുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ് അപകടം ; ഒരാൾ മരിച്ചു , രണ്ട് പേർക്ക് പരിക്കേറ്റു

Spread the love

പറവൂർ : മാനാഞ്ചേരികുന്ന് കിണറിന് ആഴം കൂട്ടുന്നതിനിടെ മണ്ണ് ഇടിഞ്ഞു വീണ് അപകടം. ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു.

പുത്തൻവേലിക്കര സ്വദേശി ബിനോയ് (50) ആണ് മരിച്ചത്. ഇന്ന് രാവിലെ ഒമ്പതരയോടെ മാനാഞ്ചേരികുന്ന് അഞ്ചുവഴിയിൽ സുരേഷിൻ്റെ വീട്ടിലെ കിണറിൻ്റെ ആഴംകൂട്ടുന്നതിനിടെയാണ് അപകടം.

പറവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് അപകടത്തിൽപ്പെട്ടവരെ പുറത്തെടുത്തത്.  മണ്ണിനടയിൽപ്പെട്ട് ഗുരുതരമായി പരിക്കേറ്റ ബിനോയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റു രണ്ട് തൊഴിലാളികൾക്ക് കാര്യമായ പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group