പന്നിക്കെണിയില്‍ അകപ്പെട്ട പുലിയെ മയക്കുവെടി വെച്ചു; മുഴക്കുന്ന് പഞ്ചായത്തില്‍ നിരോധനാജ്ഞ

Spread the love

കണ്ണൂർ:പന്നിക്കായി ഒരുക്കിയ കെണിയിൽ പുലി കുടുങ്ങി.ഇരിട്ടി കാക്കയങ്ങാട് ആണ് പന്നിക്കുവെച്ച കെണിയില്‍ പുലി കുടുങ്ങിയത്. കുടുങ്ങിയ പുലിയെ മയക്കുവെടിവെച്ചു. വയനാട്ടില്‍ നിന്നും ഡോ.അജേഷിന്റെ നേതൃത്വത്തിലുള്ള വെറ്റിനറി സംഘമാണ് മയക്കുവെടി വെച്ചത്.

 

പുലി കെണിയില്‍ കുടുങ്ങിയ കണ്ണൂരിലെ മുഴക്കുന്ന് പഞ്ചായത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് മുതല്‍ നാളെ വൈകിട്ട് അഞ്ചുമണി വരെയാണ് നിരോധനാജ്ഞ. മയക്കുവെടി വെക്കാൻ ആവശ്യമായ നിയമനടപടികളെല്ലാം വളരെ പെട്ടെന്ന് പൂർത്തിയാതിനാല്‍ അധികം താമസം ഉണ്ടായില്ല.

 

ഇന്ന് രാവിലെയാണ് ഇരിട്ടി സ്വദേശി പ്രകാശന്റെ വീട്ടുപറമ്പിലെ പന്നിക്കെണിയില്‍ പുലി കുടുങ്ങിയതായുള്ള വിവരം പുറത്തുവന്നത്. പറമ്പിലെ കേബിള്‍ കെണിയില്‍ കുടുങ്ങിയ നിലയിലാണ് പുലിയെ കണ്ടെത്തിയത്. വൈകാതെ പോലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. സുരക്ഷ കണക്കിലെടുത്ത് സമീപമുള്ള വീടുകളില്‍നിന്ന് താമസക്കാരെ ഒഴിപ്പിക്കുകയും പരിസരത്തുള്ള സ്കൂളുകള്‍ക്ക് ജാഗ്രതാനിർദേശം നല്‍കുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സണ്ണി ജോസഫ് എം.എല്‍.എ. അടക്കമുള്ള ജനപ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. ഇവിടെ നിന്നും ആറുകിലോമീറ്റർ മാറിയാണ് ആറളം വന്യജീവി സങ്കേതമുള്ളത്. അവിടെനിന്നാണോ പുലി ഇവിടേക്ക് എത്തിപ്പെട്ടത് എന്ന് സംശയമുണ്ട്. ആദ്യമായാണ് പ്രദേശത്ത് വന്യജീവി വരുന്നതെന്ന് നാട്ടുകാർ പറയുന്നു. കെണിയില്‍ കുടുങ്ങിക്കിടക്കുന്ന സാഹചര്യം ആയതുകൊണ്ടുതന്നെ പുലിയെ മയക്കുവെടി വെക്കാൻ ബുദ്ധിമുട്ടുണ്ടായില്ല എന്നാണ് വിവരം.