പാർസൽ എന്ന വ്യാജേന മയക്കു മരുന്നു കടത്ത്: സ്വകാര്യ ബസിലെ അടിഭാഗത്തെ കാബിനിൽ നിന്ന് എ.ഡി എം എ യും കഞ്ചാവും പിടികൂടി: പ്രതികളെ കുറിച്ച് സൂചന ലഭിച്ചു.

Spread the love

ഇടുക്കി: തോല്‍പ്പെട്ടി എക്സൈസ് ചെക്ക്പോസ്റ്റില്‍ എക്‌സൈസിന്‍റെ വൻ മയക്കുമരുന്ന് വേട്ട. പാഴ്സല്‍ സർവീസില്‍ കടത്തിക്കൊണ്ടുവന്ന 200 ഗ്രാം എംഡിഎംഎയും രണ്ട് കിലോഗ്രാം കഞ്ചാവും പിടികൂടി.

video
play-sharp-fill

മാനന്തവാടി എക്സൈസ് സർക്കിള്‍ ഓഫീസ് സംഘവും തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റ് സംഘവും സംയുക്തമായി തോല്‍പ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റില്‍ നടത്തിയ

പരിശോധനയിലാണ് സ്വകാര്യ ബസ് സർവീസിലെ പാഴ്സല്‍ സർവ്വീസ് വഴി കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നും കഞ്ചാവും കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാഹനത്തിന്‍റെ അടിഭാഗത്തെ ക്യാബിനുള്ളില്‍ കാർഡ്ബോർഡ് പെട്ടിയ്ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. ലഹരി കടത്തിയ സംഘത്തെക്കുറിച്ച്‌ വ്യക്തമായ സൂചനകള്‍ എക്സൈസിന് ലഭിച്ചിട്ടുണ്ട് .

പരിശോധനയില്‍ എക്സൈസ് സർക്കിള്‍ ഇൻസ്പെക്ടർ സജിത് ചന്ദ്രനെ കൂടാതെ പ്രിവന്റീവ് ഓഫീസർമാരായ അനില്‍കുമാർ, ജോണി കെ, ജിനോഷ് പി ആർ, ദീപു എ, സിവില്‍ എക്സൈസ് ഓഫീസർമാരായ അമല്‍ തോമസ്, രാജീവൻ കെ വി, സനൂപ് കെ എസ്, ജെയ്മോൻ ഇ എസ് എന്നിവരും പങ്കെടുത്തു.