വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന് സംരക്ഷണം ഒരുക്കി വള്ളിച്ചെടികൾ: ടച്ചിംഗ് വെട്ടുകാർക്ക് കണ്ണില്ലെ? എത്ര മാസമായി ഇതിങ്ങനെ: സമീപത്തെ അംഗൻവാടി കുട്ടികൾക്ക് രക്ഷാ കവചമൊരുക്കി ടീച്ചർമാരും നാട്ടുകാരും.

Spread the love

കുമരകം: ടച്ചിംഗ് വെട്ട് എന്നാൽ വഴിയരികിൽ നിൽക്കുന്ന വാഴയും മാവുമൊക്കെ വെട്ടിക്കളയുന്നതല്ല. വൈദ്യുതി ലൈനിൽ സ്പർശിച്ചു നിൽക്കുന്ന മരക്കൊമ്പും
ഇലയും മുറിച്ചു നീക്കുക എന്നതാണ്.

video
play-sharp-fill

ഇവിടെയിതാ ഒരു ട്രാൻസ്ഫോർമറിൽ വള്ളിപ്പാർപ്പു കയറി കിടക്കുന്നു.
വൈദ്യുതി വകുപ്പിന്റെ ട്രാൻസ്ഫോർമറിന് വെയിലേല്ക്കാതെയും മഴനനയാതെയും സംരക്ഷണമാെരുക്കുകയാണ് വള്ളിപ്പടർപ്പുകൾ.

കുമരകം പഞ്ചായത്തിലെ 11-ാം വാർഡിലെ കിഴക്കത്തറ അംഗൻവാടിയുടെ സമീപത്തെ വൈദ്യുതി വകുപ്പിന്റെ ട്രാൻസ്‌ഫോർമറിനാണ് പ്രകൃതിയുടെ സംരക്ഷണ കവചം.
ഇവിടെ എത്രതവണ ടച്ചിംഗ് വെട്ട് നടന്നിട്ടുണ്ട്. അന്നൊന്നും ട്രാൻസ്ഫോർമർ ശ്രദ്ധിച്ചില്ല. മാസങ്ങളായി ഇവിടെ വമ്പിപ്പാർപ്പു കയറിയിട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രാൻസ്ഫോർമർ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റുകളിലുടെയും സ്റ്റേ കമ്പിയിലൂടെയുമെല്ലാം വളർന്നാണ് വള്ളിച്ചെടികൾ ട്രാൻസ്ഫോർമറിൽ ചുറ്റി വളഞ്ഞു വളർന്നു കൊണ്ടിരിക്കുന്നത്.
ഏറ്റവും അപകടകരമായ സ്ഥിതിയാണിവിടെ.

സമീപത്തെ അംഗനവാടിയിലെ കുട്ടികളെ ട്രാൻസ്ഫോർമറിന്റെ സമീപത്തേക്ക് വിടാതെ രക്ഷകർത്താക്കളും അധ്യാപകരും ശ്രദ്ധി ക്കേണ്ടതാണ്.