
തിരുവനന്തപുരം: പ്രതിജ്ഞാ വാചകത്തിലെ പോലീസ് ഉദ്യോഗസ്ഥൻ’ എന്ന വാക്കിന് പകരം പോലീസ് സേനാംഗം എന്ന വാക്ക് ഇനി മുതൽ ഉപയോഗിക്കും.സേനയിലെ ലിംഗ വിവേചനം അവസാനിപ്പിക്കാനൊരുങ്ങി കേരള പോലീസ്. ഇതിന്റെ ഭാഗമായാണ് പാസിങ്ങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തില്‍ മാറ്റം വരുത്തിയത്.
ആഭ്യന്തരവകുപ്പിന് വേണ്ടി അഡീഷണല്‍ ഡയറക്ടർ ജനറല്‍ മനോജ് എബ്രഹാമാണ് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. ജനുവരി മൂന്നിനാണ് സർക്കുലർ ഇറക്കിയത്. ഉദ്യോഗസ്ഥൻ എന്ന വാക്കിനാണ് മാറ്റം വരുത്തിയത്. ബാക്കിയുള്ള വാക്കുകളെല്ലാം പഴയതു പോലെ തുടരും.
പോലീസ് ഉദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്യമാണെന്നും വനിതാസേനാംഗങ്ങള്‍ ഇതേ പ്രതിജ്ഞ ചൊല്ലണമെന്നതുമാണ് നിലവിലുണ്ടായിരുന്ന വിവേചനം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഒരു പൊലീസ് ഉദ്യോഗസ്ഥൻ എന്ന നിലയില്‍ എന്നില്‍ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മന പ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം ഒരു പോലീസ് സേനാംഗമെന്ന നിലയില്‍ എന്ന് മാറ്റം വരുത്തിക്കൊണ്ടാണ് ഉത്തരവ്.
പോലീസ് സേനയില്‍ മുൻപും ഇത്തരത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2020ല്‍ സ്ത്രീ സൗഹൃദവർഷമായി കേരളാ പൊലീസ് ആചരിച്ചപ്പോള്‍ സ്ത്രീകളെ സൂചിപ്പിക്കുന്ന വിവേചന പദങ്ങള്‍ ഒഴിവാക്കാൻ അന്നത്തെ ഡിജിപി കർശന നിർദ്ദേശം നല്‍കിയിരുന്നു.
വനിതാ പോലീസ് കോണ്‍സ്റ്റബിള്‍, വനിതാ ഹെഡ്കോണ്‍സ്റ്റബിള്‍, വനിതാ എസ്ഐ, വനിതാ സിഐ, വനിതാ ഡിവൈഎസ്പി എന്നിങ്ങനെ അഭിസംബോധന ചെയ്യുന്നതിനെ സംസ്ഥാന പൊലീസ് മേധാവി 2011ലെ ഉത്തരവ് പ്രകാരം നിരോധിച്ചു.ബറ്റാലിയനിലും വനിതാസേനാംഗങ്ങളെ ഹവില്‍ദാർ എന്ന് വിളിക്കണമെന്ന് നിർദ്ദേശമുണ്ടായി.