വാക്ക് തർക്കം; മദ്യലഹരിയിൽ 34കാരനെ കുത്തിക്കൊന്ന് സുഹൃത്ത്
കണ്ണൂര്‍ : ഒരുമിച്ചിരുന്ന് മദ്യപിച്ചു, തുടർന്ന് ഉണ്ടായ വാക്ക് തർക്കത്തിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ഞായറാഴ്ച രാത്രി ഏഴുമണിയോടെ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ നഗരസഭയിലെ നടുവനാട് ആണ് സംഭവം നടന്നത്.
തിരുവനന്തപുരം പാറശാല സ്വദേശിയായ ജസ്റ്റിന്‍ രാജ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസ്സായിരുന്നു. സംഭവത്തിന് പിന്നാലെ പാറശ്ശാല സ്വദേശിയായ സുഹൃത്ത് രാജയെ മട്ടന്നൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
നടുവനാട് നിടിയാഞ്ഞിരത്ത് വെച്ചായിരുന്നു കൊലപാതകം. ജസ്റ്റിന്‍ രാജും രാജയും ചേര്‍ന്ന് നിടിയാഞ്ഞിരത്തെ രാജയുടെ വാടക വീട്ടില്‍ ഇരുന്ന് മദ്യപിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന് പിന്നാലെ രാജ ജസ്റ്റിനെ കുത്തുകയായിരുന്നു. രാജയുടെ കുട്ടി സമീപത്തെ കടയില്‍ ചെന്ന് വിവരം പറഞ്ഞതോടെ നാട്ടുകാര്‍ സംഭവം അറിയുകയായിരുന്നു.
നാട്ടുകാര്‍ ചേര്‍ന്ന് ഉടന്‍ തന്നെ ജസ്റ്റിനെ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജസ്റ്റിന്‍ ചാവശേരിയിലെ ഇന്റര്‍ ലോക്ക് സ്ഥാപനത്തിലെ ജീവനക്കാരനാണ്.രാജയുടെ കുടുംബവും ഇവിടെ തന്നെയാണ് താമസിക്കുന്നത്.