video
play-sharp-fill
കാലുകളുടെ കരുത്ത് കൂട്ടാനും എല്ലുകളുടെ ആരോഗ്യത്തെ ദീര്‍ഘകാലം നിലനിര്‍ത്താനും കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ

കാലുകളുടെ കരുത്ത് കൂട്ടാനും എല്ലുകളുടെ ആരോഗ്യത്തെ ദീര്‍ഘകാലം നിലനിര്‍ത്താനും കഴിക്കാവുന്ന ചില ഭക്ഷണങ്ങൾ

ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെയുടെയും പേശികളുടെയും പിന്നിലെ രഹസ്യം. കാലുകളുടെ കരുത്ത് കൂട്ടാനും എല്ലുകളുടെ ആരോഗ്യത്തെ ദീര്‍ഘകാലം നിലനിര്‍ത്താനും പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങള്‍ തന്നെ കഴിക്കണം. അത്തരത്തില്‍ കാലുകളുടെ കരുത്ത് കൂട്ടാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. ചിക്കന്‍ ബ്രെസ്റ്റ്

പേശി വളര്‍ച്ചയ്ക്ക് ആവശ്യമായ അമിനോ ആസിഡുകളും പ്രോട്ടീനും ധാരാളം അടങ്ങിയതാണ് ചിക്കന്‍ ബ്രെസ്റ്റ്. കൂടാതെ ഇവയില്‍ കൊഴുപ്പ് കുറവാണ്. വിറ്റാമിനുകളും (ബി വിറ്റാമിനുകൾ പോലെ) ധാതുക്കളും (ഫോസ്ഫറസ് പോലുള്ളവ) തുടങ്ങിയവയും ചിക്കന്‍ ബ്രെസ്റ്റില്‍ ധാരാളമായി അടങ്ങിയിട്ടുമുണ്ട്. കാലുകളുടെ കരുത്ത് കൂട്ടാന്‍ ഇവ കഴിക്കുന്നത് നല്ലതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2. ഗ്രീക്ക് യോഗര്‍ട്ട്

ഗ്രീക്ക് യോഗര്‍ട്ടില്‍ ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. കൂടാതെ ഇവയില്‍ അടങ്ങിയിരിക്കുന്ന കാത്സ്യം എല്ലുകളുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

3. ചീര

അയേണ്‍, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയ ചീര കഴിക്കുന്നതും പേശികളുടെ ആരോഗ്യത്തിനും എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

4. മധുരക്കിഴങ്ങ്

മധുരക്കിഴങ്ങിൽ കാർബോഹൈഡ്രേറ്റുകൾ ധാരാളമുണ്ട്. ഇത് ശരീരത്തിന് വേണ്ട ഊര്‍ജം പകരാന്‍ സഹായിക്കും. അതുപോലെ ഇവയില്‍ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും പൊട്ടാസ്യവും പേശികളുടെ ആരോഗ്യത്തിനും കാലുകളുടെ കരുത്തിനും ഗുണം ചെയ്യും.

5. സാൽമൺ ഫിഷ്

പ്രോട്ടീൻ, ഒമേഗ -3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് സാൽമൺ ഫിഷ്. ഇവ പേശികളുടെ വളര്‍ച്ചയ്ക്കും എല്ലുകളുടെ ആരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും തലച്ചോറിന്‍റെ പ്രവർത്തനം മെച്ചപ്പെടുത്താനും സഹായിക്കും.

6. ചിയാ സീഡ്

ഒമേഗ 3 ഫാറ്റി ആസിഡും ഫൈബറും പ്രോട്ടീനുമൊക്കെ അടങ്ങിയ ചിയാ സീഡ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാലുകളുടെ കരുത്ത് കൂട്ടാന്‍ സഹായിക്കും.

7. മുട്ട

എല്ലാ അവശ്യ അമിനോ ആസിഡുകളുമുള്ള സമ്പൂർണ്ണ പ്രോട്ടീൻ ഉറവിടമാണ് മുട്ട. വിറ്റാമിനുകൾ (ബി 12, ഡി), ധാതുക്കൾ (ഇരുമ്പ്, സിങ്ക്) എന്നിവയാൽ സമ്പന്നമായ മുട്ടയും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കാലുകളുടെ കരുത്ത് കൂട്ടാനും സഹായിക്കും.

8. ബീറ്റ്റൂട്ട്

നൈട്രേറ്റും ആന്‍റി ഇന്‍ഫ്ലമേറ്റി ഗുണങ്ങളും അടങ്ങിയ ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാലുകളുടെ കരുത്ത് കൂട്ടാന്‍ സഹായിക്കും.

9. ബദാം

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ബദാം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും പേശികളുടെ ആരോഗ്യം മെച്ചപ്പെടുത്താനും കാലുകളുടെ കരുത്ത് കൂട്ടാനും സഹായിക്കും.