
തിരുവല്ല :ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലത്തു നടന്ന എസ്എൻഡിപി തെക്കൻ മേഖല സമ്മേളനത്തിൽ പങ്കെടുത്തശേഷം കണിച്ചുകുളങ്ങരയിലേക്കു മടങ്ങുന്നതിനിടെ രാത്രി പതിനൊന്നോടെയാണു ശ്വാസ തടസ്സമുണ്ടായത്.
ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെ ദേശീയപാതയിൽ ചേപ്പാട് ഉണ്ടായ ഗതാഗതക്കുരുക്കിൽ വാഹനം കുടുങ്ങി. തുടർന്നു ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയശേഷം തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂത്രാശയ അണുബാധയെത്തുടർന്നുള്ള അസ്വസ്ഥതകളാണെന്നും ഭയക്കാനില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ സജി ചെറിയാൻ, വീണാ ജോർജ്, കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല എന്നിവർ ആശുപത്രിയിലെത്തി അദ്ദേഹത്തെ സന്ദർശിച്ചു. മകനും ബിഡിജെഎസ് അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളി ഒപ്പമുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group