അയ്യപ്പഭക്തർ സഞ്ചരിച്ച മിനിബസിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് കെഎസ്ആർടിസി ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ചു: സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു

Spread the love

 

തൃശൂര്‍: അയ്യപ്പഭക്തര്‍ സഞ്ചരിച്ചിരുന്ന മിനി ബസിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കെഎസ്ആര്‍ടിസി ഡ്രൈവറുടെ കൈ തല്ലി ഒടിച്ചു. കൊല്ലം സ്വദേശി ജിബിന്‍ ബാബു (27) വിനെയാണ് മൂന്ന് അയ്യപ്പഭക്തർ ചേർന്നാണ് മർദ്ദിച്ചത്. ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പൂങ്കുന്നത്ത് വെച്ചാണ് സംഭവം.

 

ട്രിച്ചിയില്‍ നിന്നും രണ്ട് മിനി ബസുകള്‍ക്ക് കടന്ന് പോകാന്‍ കെഎസ്ആര്‍ടിസി ബസ് വഴി കൊടുത്തില്ലെന്നാണ് ആരോപണം. ഇതിനിടയില്‍ മിനി ബസില്‍ കെഎസ്ആര്‍ടിസി ഉരസുകയും മിനി ബസിന്റെ കണ്ണാടിയ്ക്ക് കേടുപാട് സംഭവിക്കുകയും ചെയ്തു.

 

നിര്‍ത്താതെ പോയ കെഎസ്ആര്‍ടിസി ബസിനെ പിന്തുടര്‍ന്നെത്തിയ അയ്യപ്പ ഭക്തര്‍ പൂങ്കുന്നത്ത് വെച്ച് ബസിന്റെ മുന്നില്‍ മിനി ബസ് നിര്‍ത്തിയിട്ട് ഡ്രൈവറുമായി തര്‍ക്കം ഉണ്ടാകുകയും മര്‍ദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിൽ കൈയൊടിഞ്ഞ ഡ്രൈവറെ ജില്ലാ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട് മിനി ബസുകളും വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group