
തിരുവനന്തപുരം : അറുപത്തി മൂന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിയും വിശിഷ്ടാതിഥികളും ഭദ്രദീപം കൊളുത്തി. എല്ലാവര്‍ക്കും മുഖ്യമന്ത്രി വിജയാശംസകള്‍ നേര്‍ന്നു. അന്തരിച്ച സാഹിത്യകാരന്‍ എംടിക്ക് മുഖ്യമന്ത്രി ആദരവ് അര്‍പ്പിച്ചു.
രാവിലെ 9 മണിക്ക് സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ പതാക ഉയര്‍ത്തിയിരുന്നു. ഇതിന് ശേഷമാണ് മുഖ്യമന്ത്രിയെത്തി ഔപചാരിക ഉദ്‌ഘാടനം നിര്‍വഹിച്ചത്.ഒന്നാം വേദിയായ നിളയിലാണ് ഔപചാരിക ഉദ്‌ഘാടനം നടന്നത്. ഉദ്‌ഘാടനത്തിന് മുന്നോടിയായി സ്വാഗത ഗാനത്തിന്‍റെ ദൃശ്യാവിഷ്‌കരണവും അരങ്ങേറി. വിവിധ നൃത്തരൂപങ്ങള്‍ ഏകോപിപ്പിച്ചായിരുന്നു ദൃശ്യാവിഷ്‌കാരം. ശ്രീനിവാസന്‍ തൂണേരി രചിച്ച് കാവാലം ശ്രീകുമാര്‍ ഈണം പകര്‍ന്ന ഗാനത്തിനൊത്ത് ചുവടുവച്ചത് കേരള കലാമണ്ഡലത്തില്‍ നിന്നുള്ള കുട്ടികളായിരുന്നു ഒപ്പം പൊതു വിദ്യാലയങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളും അണി നിരന്നു.
സംസ്ഥാന കലോത്സവ ചരിത്രത്തില്‍ തദ്ദേശീയ കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തുന്നത് ഇതാദ്യമാണെന്നും. തദ്ദേശീയ ക്ലാസിക് കലാരൂപങ്ങളുടെ സംഗമഭൂമിയാകും കലോത്സവമെന്നും , മുണ്ടകൈ ചൂരല്‍മല ദുരന്തത്തില്‍ വിദ്യാഭ്യാസം മുടങ്ങിയ വിദ്യാര്‍ഥികള്‍ക്ക് താങ്ങാവാന്‍ കഴിഞ്ഞു. വെള്ളാര്‍മലയിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന സംഘനൃത്തം അതിജീവനത്തിന്റെ പ്രതീകമാണ്. സാംസ്‌കാരിക ആസ്വാദന രംഗത്തെ മാറ്റിമറിക്കുന്ന കലാസൃഷ്ടികള്‍ കലോത്സവങ്ങളില്‍ ഉണ്ടാകും. നാടിനെ മുന്നില്‍ നയിക്കേണ്ടവരാണ് കലോത്സവത്തില്‍ പങ്കെടുക്കുന്ന കുട്ടികള്‍. പങ്കാളിത്തമാണ് വിജയത്തെക്കാള്‍ വലിയ നേട്ടം. ആ മനോഭാവത്തോടെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയണം. സ്വപ്നങ്ങളാണ് വലിയ സാമൂഹ്യ വിപ്ലവങ്ങള്‍ക്ക് വഴിവെച്ചിട്ടുള്ളത്. കൗമാരക്കാരുടെയും യുവജനങ്ങളുടെയും ഉത്സവം ചടുലമാകുമെന്നും അദ്ദേഹം പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group