
തമിഴ്നാട്ടിൽ പടക്ക നിർമ്മാണശാലയിൽ സ്ഫോടനം: ആറ് തൊഴിലാളികൾ മരിച്ചു, അപകട കാരണം വ്യക്തമായില്ല
തമിഴ്നാട്: തമിഴ്നാട് പടക്ക നിർമ്മാണ ശാലയിലെ സ്ഫോടനത്തിൽ ആറു പേർ മരിച്ചു. തമിഴ്നാട്ടിലെ വിരുദു നഗറിൽ ഇന്ന് രാവിലെ 9:45 ഓടെയാണ് അപകടം. ബൊമ്മയിപുരത്ത് സ്ഥിതി ചെയ്യുന്ന നാല് നില കെട്ടിടത്തിലാണ് 6 തൊഴിലാളികൾ അഗ്നിക്കിരയായത്. അപകട കാരണം വ്യക്തമായില്ല.
ഇന്ന് രാവിലെ തൊഴിലാളികൾ പടക്കം നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്. അപകടത്തിൽ കെട്ടിടം പൂർണമായും തകർന്നു. തീപിടുത്തം ഉണ്ടായി ഒരു മണിക്കൂറിനു ശേഷമാണ് ഫയർഫോഴ്സ് എത്തിയതും ആറുപേരുടെ മൃതദേഹം പുറത്തേക്കെടുത്തതും. സംഭവത്തിലെ ജില്ലാ കളക്ടർ എത്തി സ്ഥലം സന്ദർശിച്ചു.
Third Eye News Live
0