play-sharp-fill
കുമരകം ഗവൺമെന്റ് വി എച്ച് എസ് എസ്, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ “ജലം ജീവിതം” തെരുവുനാടകം അവതരിപ്പിച്ചു

കുമരകം ഗവൺമെന്റ് വി എച്ച് എസ് എസ്, നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നാഗമ്പടം ബസ് സ്റ്റാൻഡിൽ “ജലം ജീവിതം” തെരുവുനാടകം അവതരിപ്പിച്ചു

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ കോട്ടയം നാഗമ്പടം ബസ്റ്റാൻഡിൽ തെരുവു നാടകം സംഘടിപ്പിച്ചു. ജലം ജീവിതം എന്ന വിഷയം ആധാരമാക്കി സംസ്ഥാന എൻ എസ് എസ് സെൽ, വി എച് എസ് ഈ വിഭാഗം, അമൃത 2 പദ്ധതി, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവർ സംയുക്ത രചിച്ച നാടകമാണ് അവതരിപ്പിച്ചത്.

ജല വിഭവ സംഭരണം, ജലമലിനീകരണം, ജീവജലം തുടങ്ങിയ വിഷയങ്ങൾ അടിസ്ഥാനമാക്കിയുള്ള നാടകം കുട്ടികൾ വ്യത്യസ്തമായ രീതിയിൽ അവതരിപ്പിച്ചത് ബസ്റ്റാൻഡിൽ കൂടിയ ആയിരക്കണക്കിന് ആളുകൾക്ക് ഇഷ്ടപ്പെട്ടു. ഇതോടൊപ്പം ജല മലിനീകരണത്തിനെതിരെയുള്ള ബ്രോഷറുകളും ലഘുലേഖകളും വ്യാപാര സ്ഥാപനങ്ങളിൽ പതിക്കുകയുണ്ടായി.

നാഷണൽ സർവീസ് സ്കീമിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളിൽ ഏറ്റവും വ്യത്യസ്തവും മികമാർന്നതും, ഏറ്റവും കൂടുതൽ ആളുകളെ ആകർഷിച്ചതുമായ പരിപാടികളിൽ ഒന്നാണ് ജലം ജീവിതം തെരുവുനാടകം. കലാകാരികളായ അക്ഷയ പി ബി, ആദിത്യ കെ പി, ദുർഗ മണിക്കുട്ടൻ, അതുല്യ ശശികുമാർ, അതുല്യ ഓമനക്കുട്ടൻ, കാർത്തിക എ, വിദ്യ കെ വി, ഭാഗ്യലക്ഷ്മി വി എസ്, ദേവി കൃഷ്ണ കെ ആർ, അശ്വതി സുബി, ആഷ്‌ലി എ ഷെറി, ഐശ്വര്യ മോൾ പി എ, ആര്യ കെ എ, നിഖിയ മറിയം ജോയ്, ശ്രീലക്ഷ്മി ബൈജു, ലിയ വി ബിജു തുടങ്ങിയവരാണ് വേദിയിൽ അണിനിരന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ വിനോദ് ആർ വി, ബിജീഷ് എം എസ്, പൂജ ചന്ദ്രൻ സന്ധ്യ ടി, കെ ആർ സജ്ജയൻ, ലേഖ മോൾ വി ആർ,ജയ ജി, സലീഷ് ഇ എസ്, തുടങ്ങിയവർ നേതൃത്വം വഹിച്ചു.