നീറ്റ്- യു.ജി: വിദഗ്ധ സമിതി ശുപാര്‍ശ നടപ്പാക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രം

Spread the love

ന്യൂഡല്‍ഹി: നീറ്റ് -യു.ജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ തുടർന്ന് ഉയർന്നു വന്നിരുന്നു. ഈ സാഹചര്യത്തിൽ ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) യുടെ പ്രവർത്തനം മെച്ചപ്പെടുത്താൻ രൂപീകരിച്ച ഏഴംഗ വിദഗ്ധ സമിതിയുടെ ശുപാർശയില്‍ തിരുത്തല്‍ നടപടികള്‍ സീകരിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.

video
play-sharp-fill

 

 

സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും നിർദേശങ്ങൾ ഉടൻ നടപ്പാക്കുമെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. നിരവധി ശുപാർശകൾ വിദഗ്ധ സ മിതി നിർദേശിച്ചിട്ടുണ്ടെന്നാണ് സൂചന.

 

നീറ്റ് യു.ജി, യു.ജി.സി ചോദ്യപേപ്പർ ചോർച്ചയിൽ രാജ്യവ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് ദേശീയ പരീക്ഷകളുടെ സുതാര്യമായ നടത്തിപ്പ് ഉറപ്പാക്കാൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഐ.എസ്.ആർ.ഒ മുൻ ചെയർമാൻ കെ. രാധാകൃഷ്ണൻ അധ്യക്ഷനായ ഉന്നതതല സമിതി രൂപീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

നീറ്റ് യു.ജി പരീക്ഷകൾ ഓൺലൈനായി നടത്തണം, അപേക്ഷിക്കാനുള്ള അവസരങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണം, എൻ.ടി.എയിൽ കൂടുതൽ സ്ഥിരം ജീവനക്കാരെ നിയമിക്കണം, എൻ.ടി.എ സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിക്കുന്നതിന് പകരം കൂടുതൽ പരീക്ഷാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതുൾപ്പെടെ സംവിധാനങ്ങൾ വികസിപ്പിക്കണം തുടങ്ങിയവയാണ് സമിതി സമർപ്പിച്ച റിപ്പോർട്ടിലുള്ളതെന്നാണ് സൂചന.