video
play-sharp-fill
മന്ത്രി സജി ചെറിയാനെതിരെ ഗവർണറും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി; പുകവലിയെ പ്രോത്സാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനക്കെതിരെ, കെപിസിസി സെക്രട്ടറിയും തൃശൂർ കോർപ്പറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത്; മന്ത്രിക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയിൽ

തൃശൂർ: മന്ത്രി സജി ചെറിയാനെതിരെ ഗവർണർക്കും ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പരാതി. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി.

കെപിസിസി സെക്രട്ടറിയും തൃശൂർ കോർപറേഷൻ കൗൺസിലറുമായ ജോൺ ഡാനിയേലാണ് പരാതി നൽകിയത്. പുകവലിയെ പ്രോൽസാഹിപ്പിക്കുന്ന മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെയാണ് പരാതി. 2003 ൽ പാർലമെൻ്റ് പാസാക്കിയ കോടതി നിയമത്തെ വെല്ലുവിളിക്കുകയാണ് മന്ത്രി ചെയ്തത്.

ഭരണഘടനയേയും നിയമ നിർമാണ സഭകളെയും മന്ത്രി അവഹേളിച്ചു. കുട്ടികളെ പുകവലിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് കോടതി നിയമപ്രകാരം കുറ്റകരമാണെന്നും മന്ത്രിയ്ക്കെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നും പരാതിയില്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group