അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനം, തനിക്ക് മുന്നേറാനായത് അമ്മ കൂടെ ഉള്ളതുകൊണ്ട്, അവാർഡ് നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്നും മലയാളി നീന്തൽ താരം സജന്‍ പ്രകാശ്

Spread the love

തിരുവനന്തപുരം: അർജുന അവാർഡ് ലഭിച്ചതില്‍ അഭിമാനമെന്ന് മലയാളി നീന്തൽ താരം സജന്‍ പ്രകാശ്.

അർജുന അവാർഡ് നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നുവെന്ന് പറഞ്ഞ സജൻ അമ്മ തന്റെ കൂടെ ഉള്ളതുകൊണ്ടാണ് തനിക്ക് മുന്നേറാനായതെന്നും കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ കായികരം​ഗത്തെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും സജൻ ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായിക ഇനങ്ങൾ ദിനചര്യയിൽ എത്തിയാലേ കാര്യങ്ങൾ മാറൂ. മികച്ച സൗകര്യങ്ങൾ ഒരുക്കിയാൽ മാത്രമേ മുന്നേറാൻ സാധിക്കുകയുള്ളൂ. വരുംമത്സരങ്ങളിൽ മികച്ച പ്രകടനം നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും സജൻ പ്രകാശ് വിശദമാക്കി.