തൃശൂരിൽ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ തടഞ്ഞ സംഭവം ; നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി സിപിഎം

Spread the love

തൃശൂര്‍ : പാലയൂർ പള്ളിയിലെ ക്രിസ്മസ് ആഘോഷം എസ് ഐ ഇടപെട്ട് തടഞ്ഞ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സിപിഎം.

video
play-sharp-fill

എസ്‌ഐയ്ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് കത്ത് കൈമാറി. പാലയൂര്‍ പള്ളിയിലെ കാരള്‍ ഗാന പരിപാടിയില്‍ മൈക്ക് ഉപയോഗിക്കുന്നത് തടഞ്ഞ ചാവക്കാട് എസ്‌ഐയുടെ നടപടി വിവാദമായിരുന്നു.

സംഭവത്തെ തുടര്‍ന്ന് എസ്‌ഐ വിജിത്തിനെ വീടിന് സമീപത്തെ സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയിരുന്നു. എസ്.ഐയക്ക് ‘ഇഷ്ട സ്ഥലംമാറ്റം ‘ നല്‍കിയതിന് പിന്നാലെയാണ് സി.പി.എം ഇടപെടല്‍. സി.പി.എമ്മിന്‍റെ പ്രാദേശിക നേതൃത്വം ആവശ്യപ്പെട്ട പ്രകാരമാണ് ജില്ലാ സെക്രട്ടറി വിഷയത്തില്‍ ഇടപ്പെട്ടത്. നിലവില്‍ ശബരിമല ഡ്യൂട്ടിയിലുള്ള വിജിത്തിനെ ഇതിനുശേഷം തൃശൂര്‍ എരുമപ്പെട്ടി എസ്‌ഐ ആയി നിയമിക്കാനാണ് ആഭ്യന്തര വകുപ്പ് തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്രിസ്മസ് ആഘോഷം ത‍ടഞ്ഞ എസ്‌ഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഎം പ്രാദേശിക നേതൃത്വം നേരത്തെ രംഗത്തെത്തിയിരുന്നു. സി.പി.എം ചാവക്കാട് ഏരിയാ സെക്രട്ടറി ടി.ടി. ശിവദാസ് ആണ് എസ്‌ഐയ്ക്കെതിരെ പ്രസ്താവനയിലൂടെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത്. എസ്.ഐയുടെ പള്ളിയിലെ ഇടപെടല്‍ അനാവശ്യമെന്ന് സി.പി.എം അഭിപ്രായപ്പെട്ടിരുന്നു. എസ്‌ഐ വിജിത്തിനെതിരെ നടപടി വേണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.

മൈക്കിലൂടെ പള്ളി കരോള്‍ ഗാനം പാടാൻ പൊലീസ് അനുവദിച്ചില്ലെന്നാണ് പള്ളിക്കമ്മറ്റി ഭാരവാഹികളുടെ ആരോപണം. പള്ളി വളപ്പില്‍ കരോള്‍ ഗാനം മൈക്കില്‍ പാടരുതെന്നായിരുന്നു പൊലീസിന്‍റെ ഭീഷണി. ചാവക്കാട് എസ്.ഐ വിജിത്ത് തൂക്കിയെടുത്ത് എറിയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ചരിത്രത്തില്‍ ആദ്യമായി കരോള്‍ ഗാനം പള്ളിയില്‍ മുടങ്ങിയെന്നും ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.

സിറോ മലബാർ സഭ അധ്യക്ഷൻ മാർ റാഫേല്‍ തട്ടില്‍ എത്തുന്നതിന് തൊട്ട് മുമ്ബായിരുന്നു എസ്‌ഐയുടെ ഇടപെടല്‍. ഇവിടെ കഴിഞ്ഞ വർഷങ്ങളിലും കരോള്‍ പാട്ട് മത്സമൊക്കെ നടത്താനിരുന്നതാണ്. റോഡില്‍ നിന്ന് 200 മീറ്റർ ദൂരമുണ്ട്. പരിപാടി തുടങ്ങുന്നതിന് തൊട്ടു മുമ്ബാണ് പൊലീസ് എത്തിയത്. മൈക്ക് കെട്ടി കരോള്‍ പാടിയാല്‍ എല്ലാം പിടിച്ചെടുക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ ഭീഷണിപ്പെടുത്തിയെന്ന് ട്രസ്റ്റി അംഗങ്ങള്‍ ആരോപിച്ചിരുന്നു.

പള്ളിയില്‍ നിന്നും പുരോഹിതൻ വന്ന് സംസാരിച്ചിട്ടും എസ്‌ഐ കരോള്‍ പാട്ടിന് അനുമതി നല്‍കിയില്ലെന്നും എല്ലാ ക്രിസ്മസ് ദിനത്തിന് തലേദിവസവും ഈ പരിപാടി നടക്കുന്നതാണെന്നും പള്ളിക്കമ്മറ്റിയുമായി ആലോചിച്ച്‌ പരാതി നല്‍കുമെന്നും ട്രസ്റ്റ് ഭാരവാഹികള്‍ പറഞ്ഞിരുന്നു.