ഇനി ലഭിക്കാനുള്ളത് 66,691 കോടി; 2000 രൂപ നോട്ടുകളില്‍ 98 ശതമാനവും തിരികെയെത്തിയെന്ന് റിസര്‍വ് ബാങ്ക്

Spread the love

ഡൽഹി: 2000 രൂപ നോട്ടുകളില്‍ 98.12 ശതമാനത്തോളം തിരികെ ബാങ്കിലെത്തിയതായി റിസര്‍വ് ബാങ്ക് അറിയിച്ചു. 66691 കോടി രൂപയോളം മൂല്യം വരുന്ന 2000 രൂപയുടെ നോട്ടുകളാണ് ഇനി അവശേഷിക്കുന്നത്.

video
play-sharp-fill

 

2023 മെയ് 19ലെ കണക്ക് അനുസരിച്ച്‌ 3.56 ലക്ഷം കോടി വിലമതിക്കുന്ന 2000 രൂപ നോട്ടുകളാണ് വിപണിയിലിറക്കിയിരുന്നത്. ഇത് 66,691 കോടി രൂപയായി കുറഞ്ഞുവെന്നാണ് റിസര്‍വ് ബാങ്കിന്റെ അവകാശ വാദം. 2023 മെയ് 19 നാണ് 2000 ത്തിന്റെ നോട്ടുകള്‍ വിപണിയില്‍ നിന്നും കേന്ദ്രം പിന്‍വലിച്ചത്.

 

2023 ഒക്ടോബര്‍ 23 വരെയായിരുന്നു 2000 രൂപ നോട്ടുകള്‍ ബാങ്ക് വഴി മാറ്റിയെടുക്കാനുള്ള കാലാവധി. നിലവില്‍ റിസര്‍വ് ബാങ്ക് ഓഫീസുകളില്‍ നേരിട്ട് മാത്രമേ 2000 രൂപ നോട്ട് സ്വീകരിക്കൂ. എന്നാല്‍ തപാല്‍ വഴി 2000 രൂപ നോട്ട് രാജ്യത്ത് എവിടെ നിന്നും റിസര്‍വ് ബാങ്കിന്റെ ഓഫീസുകളിലേക്ക് അയക്കാനുള്ള സൗകര്യം ഇന്ന് ലഭ്യമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

2016ലാണ് റിസര്‍വ് ബാങ്ക് 2000 രൂപ നോട്ടുകള്‍ വിപണിയില്‍ ഇറക്കിയത്. 1000, 500 രൂപ നോട്ടുകള്‍ പിന്‍വലിച്ചു കൊണ്ട് കേന്ദ്രം നോട്ട് നിരോധനം നടപ്പിലാക്കിയതിന് പിന്നാലെയായിരുന്നു 2000 രൂപ നോട്ടുകള്‍ ഇറക്കിയത്. എന്നാല്‍, 2023ല്‍ 2000 രൂപ നോട്ടും പിന്‍വലിക്കുകയായിരുന്നു.