അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്: ജനുവരി 11 – ന് കോട്ടയം മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ

Spread the love

കോട്ടയം: ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 B യുടെ ആഭിമുഖ്യത്തിൽ, മാന്നാനം കെ.ഇ. ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ സഹകരണത്തോടെ ജനുവരി 11ന് മാന്നാനം കെ.ഇ. സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് “അഖില കേരള ഇന്റർ സ്കൂൾ ചെസ്സ് ടൂർണമെന്റ്” നടത്തുന്നു.

video
play-sharp-fill

ആദ്യ റൗണ്ട് മത്സരം ആരംഭിക്കുന്നത് 11ാം തീയതി രാവിലെ 9.30ന്. മത്സരാർഥികൾ 8.30ന് റിപ്പോർട്ട്‌ ചെയ്യേണ്ടതാണ്. 7 റൗണ്ട് മത്സരങ്ങളുള്ള ടൂർണമെന്റിൽ ഓരോ റൗണ്ടും 15 + 5 മിനിറ്റ്സ് എന്ന അടിസ്ഥാനത്തിൽ ആയിരിക്കും നടക്കുക.

എൽപി , യുപി, എച്ച് എസ് എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായിരിക്കും മത്സരം. പോയന്റ് നിലയുടെ അടിസ്ഥാനത്തിലായിരിക്കും സമ്മാനങ്ങൾ. മത്സരം ഒന്നിച്ചാണെങ്കിലും ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പ്രത്യേകം പ്രത്യേകം സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യം രെജിസ്റ്റർ ചെയ്യുന്ന 300 രെജിസ്ട്രേഷൻ മാത്രമേ സ്വീകരിക്കുകയുള്ളൂ. ആകെ 174 സമ്മാനങ്ങൾ, 156 ട്രോഫികൾ, 18 ക്യാഷ് അവാർഡുകൾ, പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഇ പാർട്ടിസിപ്പഷൻ സർട്ടിഫിക്കറ്റുകൾ, 6 സ്‌കൂളുകൾക്ക് ബെസ്റ്റ് പാർട്ടിസിപ്പന്റ്സ് ട്രോഫികൾ.

സമ്മാനദാനം 6ന് ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ആർ വെങ്കിടാചലം നിർവഹിക്കും. രെജിസ്ട്രേഷൻ ഫീസ് 300/-.രൂപ ഭക്ഷണം വേണമെങ്കിൽ നോൺ വെജ് രൂപ 150/- വെജ് രൂപ 130/- വേറെ അടക്കേണ്ടിവരും.