14 കാരനൊപ്പം ഒളിച്ചോട്ടം പതിവാക്കിയ യുവതി അറസ്റ്റിൽ : ട്യൂഷൻ ക്ലാസിൽ നിന്നാണ് 14 കാരനെ യുവതി കൂടെ കൂട്ടിയത്: ഒളിച്ചോടാൻ സഹായിച്ച 21കാരനെതിരേയും കേസെടുത്തു.

Spread the love

ചെന്നൈ: ഒൻപതാം ക്ളാസുകാരനൊപ്പം ഒളിച്ചോടിയ 22കാരി അറസ്റ്റില്‍. ഇത് രണ്ടാം തവണയാണ് യുവതി ആണ്‍കുട്ടിക്കൊപ്പം ഒളിച്ചോടുന്നത്.
ഒളിച്ചോടാൻ സഹായിച്ച യുവതിയുടെ സുഹൃത്തായ 21കാരനെയും പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തു. ചെന്നൈയിലാണ് സംഭവം.

video
play-sharp-fill

അശോക് നഗറിലുള്ള സ്വകാര്യ സ്‌കൂളിലെ വിദ്യാർത്ഥിയാണ് 14കാരൻ. ട്യൂഷൻ അദ്ധ്യാപികയുടെ സഹോദരിക്കൊപ്പമാണ് കുട്ടി ഒളിച്ചോടിയത്. ട്യൂഷൻ ക്ളാസില്‍വച്ച്‌ പരിചയത്തിലായ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. ട്യൂഷൻ ക്ളാസിലേയ്ക്ക്

പോയ കുട്ടി തിരികെ വരാത്തതിനെത്തുടർന്ന് കുട്ടിയുടെ അമ്മ കഴിഞ്ഞ ഡിസംബർ 16ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഇരുവരെയും പുതുച്ചേരിയില്‍ നിന്ന് കണ്ടെത്തി. എന്നാല്‍ ട്യൂഷൻ അദ്ധ്യാപികയുടെ വീട്ടുകാരുടെ അഭ്യർത്ഥനയില്‍ കുട്ടിയുടെ അമ്മ പരാതി പിൻവലിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ വീണ്ടും കുട്ടിയെ കാണാതായതിനെത്തുടർന്ന് അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. പിന്നാലെ കുട്ടിയെയും 22കാരിയെയും യുവതിയുടെ

സുഹൃത്തിനെയും പുതുച്ചേരിയില്‍ നിന്ന് കണ്ടെത്തി. മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു