കുന്നംകുളത്ത് പറമ്പ് വൃത്തിയാക്കുന്നതിനിടെ കടന്നൽ ആക്രമണത്തിൽ ഗൃഹനാഥന് ദാരുണാന്ത്യം; ശരീരമാസകലം കടന്നൽ പൊതിഞ്ഞ ഇയാളെ പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് മോചിതനാക്കിയത്

Spread the love

തൃശൂർ: കുന്നംകുളം കേച്ചേരി വേലൂരിൽ കടന്നൽ കുത്തേറ്റ്  ഗൃഹനാഥൻ മരിച്ചു. വല്ലൂരാൻ പൗലോസ് മകൻ ഷാജുവാണ് മരിച്ചത്. ഇന്നലെ പറമ്പ് നനയ്ക്കാനായി പോയപ്പോഴാണ് കടന്നലാക്രമണത്തിന് ഇരയായത്.

video
play-sharp-fill

പ്രദേശവാസികളുടെ ഏറെ നേരത്തെ പരിശ്രമത്തിലാണ് കടന്നൽ പൊതിഞ്ഞ ഷാജുവിനെ കടന്നൽ ആക്രമണത്തിൽ നിന്നും മോചിതനാക്കി ആശുപത്രിയിലേക്ക് കൊണ്ടുപോകാനായത്.

ഗുരുതര പരിക്കേറ്റ ഷാജു ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group