video
play-sharp-fill

Sunday, May 18, 2025
HomeLocalKottayamകൊച്ചിയിലെ വിവാദ നൃത്ത പരിപാടി: ആകെ കിട്ടിയത് മൂന്നര കോടി: ചെലവ് 3.10 കോടി: 390...

കൊച്ചിയിലെ വിവാദ നൃത്ത പരിപാടി: ആകെ കിട്ടിയത് മൂന്നര കോടി: ചെലവ് 3.10 കോടി: 390 രൂപയുടെ സാരി 1600 രൂപയ്ക്ക് കൊടുത്തില്ല: ഒരാളിൽ നിന്ന് വാങ്ങിയത് 2900 രൂപ: 2 സാരിയും ലഘു ഭക്ഷണവും നൽകി: സംഘാടകർ അറിയിച്ചു.

Spread the love

തൃശൂർ: കലൂർ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിക്ക് ഇടയ്ക്ക് ഉണ്ടായ അപകടത്തില്‍ പ്രതികരണവുമായി പരിപാടിയുടെ സംഘാടകരായ മൃദംഗ വിഷൻ പ്രൊപ്രൈറ്റർ എം നികോഷ് കുമാർ രംഗത്ത്.

മൃതംഗ വിഷനെതിരെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് എം നികോഷ് കുമാർ പറഞ്ഞു. എല്ലാ പണമിടപാടും ബാങ്കുവഴിയാണ് നടന്നത്. മൂന്നര കോടി രൂപയാണ് പരിപാടിക്കായി കളക്‌ട് ചെയ്തിട്ടുള്ളതെന്നും നികോഷ് കുമാർ മാധ്യമങ്ങളോട് വ്യക്തമാക്കി.

3.10 കോടി രൂപ ചിലവായി. 390 രൂപയുടെ സാരി 1600 രൂപയ്ക്ക് നല്‍കിയില്ല. 2900 രൂപയാണ് പരിപാടിയില്‍ പങ്കെടുക്കാനായി ഒരാളില്‍ നിന്ന് വാങ്ങിയത്. അതിലാണ് സാരി നല്‍കിയത്. 1600 വേറെ വാങ്ങിയില്ല. 2 പട്ട് സാരി, ലഘു ഭക്ഷണം എന്നിവയാണ് ഒരാള്‍ക്ക് വാഗ്ദാനം ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

24 ലക്ഷം രൂപ ഗിന്നസ് വേള്‍ഡ് റെക്കോർഡിന് കൈമാറി. ജിഎസ് ടി കിഴിച്ചുള്ള കണക്ക് ആണ് 3 കോടി 56 ലക്ഷം. ഒരു രൂപ പോലും സാരി ഇനത്തില്‍ അധികമായി വാങ്ങിയിട്ടില്ല. ജിഎസ് ടി കിഴിച്ച്‌ ഒരാളില്‍ നിന്ന് 2900 വാങ്ങി അതില്‍ സാരിയുടെ 390 രൂപയും ഉള്‍പ്പെടുന്നു. ഇൻഡിവിജ്വലായി ഗിന്നസ് റെക്കോർഡ് സർട്ടിഫിക്കറ്റ് ലഭിക്കും. അത് ഞങ്ങളും ഗിന്നസും തമ്മിലുള്ള കരാറാണ്. രണ്ടുമാസമാണ് അതിനുള്ള പ്രോസസിംഗ് ടൈം.

എംഎല്‍എക്ക് സംഭവിച്ച അപകടത്തില്‍ ഖേദിക്കുന്നു. റെക്കോർഡ് പൂർത്തിയതിനുശേഷം ഉള്ള നാലുമണിക്കൂറോളം സമയത്തെ പ്രോഗ്രാം ഞങ്ങള്‍ ഉപേക്ഷിച്ചു. പക്ഷേ ഈ പരിപാടി ഉപേക്ഷിക്കാൻ കഴിയില്ലായിരുന്നു. പല സ്ഥലങ്ങളില്‍ നിന്നും എത്തിയ ആളുകളാണ്. അവരെ മടക്കി അയക്കാൻ കഴിയില്ല.

കൊച്ചിയിലെ ഇവൻ മാനേജ്മെൻറ് കമ്പനിയാണ് പെർമിഷൻ കാര്യങ്ങള്‍ നോക്കിയത്. അതിനുള്ള പണം അവർക്ക് കൈമാറിയിട്ടുണ്ട്. എല്ലാ പെർമിഷനും അവർ എടുത്തിട്ടുണ്ട് എന്നാണ് ഞങ്ങളെ അറിയിച്ചത്. സുരക്ഷാ വീഴ്ച സംഭവിച്ചതായി തോന്നുന്നില്ലെന്നും നികോഷ് കുമാർ പറയുന്നു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments