അങ്കണവാടിയിൽ അഞ്ചുവയസ്സുകാരി പാമ്പുകടിയേറ്റു മരിച്ചു: ഡ്യൂട്ടി ഡോക്ടറുടെ അനാസ്ഥയ്ക്കെതിരെ പ്രദേശവാസികൾ

Spread the love

 

ബെംഗളൂരു: അങ്കണവാടിയിൽ വെച്ച് പാമ്പുകടിയേറ്റ് അഞ്ചുവയസുകാരി മരിച്ചു. കർണാടകയിലെ സിർസിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയിൽ ഇന്നലെയാണ് സംഭവം. മയൂരി സുരേഷ് കുമ്പളപ്പെനവർ (5) ആണ് മരിച്ചത്. മൂത്രമൊഴിക്കാൻ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോൾ പാമ്പുകടിയേൽക്കുകയായിരുന്നു.

 

അതേസമയം പാമ്പുകടിയേറ്റ കുട്ടിക്ക്  ആന്‍റിവെനം നൽകാതെ ഹുബ്ബള്ളിയിലെ മെഡിക്കൽ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടർ ചെയ്തത്. യാത്രാമധ്യേ കുട്ടിക്ക് മരണം സംഭവിച്ചിരുന്നു.

 

പ്രാദേശിക ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ ഡോ. ദീപ തന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത് കടുത്ത അനാസ്ഥയെന്ന് നാട്ടുകാർ ആരോപിച്ചു. അതുപോലെ അങ്കണവാടിക്ക് ചുറ്റുമതിലോ നല്ല ശുചിമുറിയോ ഇല്ലെന്നും നാട്ടുകാർ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group