ആലപ്പുഴയിൽ പട്ടാപ്പകൽ വീട്ടമ്മയ്ക്ക് നേരെ അജ്ഞാതന്റെ ആക്രമണം: മർദ്ദിച്ചു ബോധം കെടുത്തിയ ശേഷം വായിൽ തുണി തിരുകി ജനൽ കമ്പിയിൽ കെട്ടിയിട്ടു

Spread the love

 

ആലപ്പുഴ: കലവൂരില്‍ പട്ടാപ്പകല്‍ വയോധികയ്ക്ക് നേരെ മുഖംമൂടി ആക്രമണം. കലവൂര്‍ സ്വദേശി തങ്കമ്മയ്ക്ക് നേരെയാണ് അജ്ഞാതന്റെ ആക്രമണമുണ്ടായത്. പട്ടാപ്പകല്‍ വീട്ടമ്മയെ വീടിനുള്ളില്‍ കെട്ടിയിട്ടായിരുന്നു അജ്ഞാതന്റെ ആക്രമണം. കവര്‍ച്ച നടത്തുകയായിരുന്നു ആക്രമിയുടെ ലക്ഷ്യമെന്നാണ് നിഗമനം.

video
play-sharp-fill

 

മര്‍ദിച്ച് ബോധം കെടുത്തിയ ശേഷം വീട്ടമ്മയെ ജനല്‍ കമ്പിയില്‍ കെട്ടിയിടുകയായിരുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തിയ മകനാണ് സ്ത്രീയെ തുണി വായില്‍ തിരുകി കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്. വാതിലുകള്‍ പൂട്ടിയശേഷമാണ് അക്രമി മടങ്ങിയത്. അടുക്കള വാതില്‍ വഴി വീട്ടുകാർ അകത്ത് കയറിപ്പോഴാണ് ബോധരഹിതയായ തങ്കമ്മയെ കാണുന്നത്.

 

കറുത്ത പാന്റ് ധരിച്ച മുഖം മൂടിയും ധരിച്ച ഉയരമുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. അക്രമിയെ കണ്ടെത്താനായിട്ടില്ല. സംഭവത്തില്‍ മണ്ണഞ്ചേരി പോലീസ് കേസെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group