
എട്ടു വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ അൻപത്തഞ്ചുകാരന് 15 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി
ചെറുതോണി: സ്കൂളില്‍ നിന്നും മടങ്ങിവരുന്ന വഴിയില്‍ എട്ടു വയസുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസില്‍ അൻപത്തഞ്ചുകാരന് ശിക്ഷ വിധിച്ചു. 15 വർഷം കഠിന തടവും 1,76,000 രൂപ പിഴയും ആണ് ശിക്ഷ വിധിച്ചത്.2023 ജൂലൈ മാസമാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.
കുമളി ചെങ്കര സ്വദേശി കുരിശുമല ഭാഗത്ത് രാജേഷ് ഭവൻ വീട്ടില്‍ മാരിമുത്തു ആറുമുഖനെ (55) യാണ് കോടതി ശിക്ഷിച്ചത്. ഇടുക്കി പൈനാവ് അതിവേഗ കോടതി ജഡ്‌ജ് ലൈജുമോള്‍ ഷെരീഫാണ് ശിക്ഷ വിധിച്ചത്. സ്കൂള്‍ വിട്ട് വീട്ടിലേക്ക് ഒറ്റയ്ക്ക് വരുംവഴി ബാലികയോട് ആള്‍സാന്നിധ്യമില്ലാതിരുന്ന ക്ഷേത്രപരിസരത്തുവച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രതിയുടെ പേരിൽ ഉള്ള പ്രൊസീക്യൂഷൻ കേസ്.
13 സാക്ഷികളെയും 17 പ്രമാണങ്ങളും പ്രൊസീക്യൂഷൻ കോടതിയില്‍ ഹാജരാക്കി. പിഴ ഒടുക്കാത്ത പക്ഷം പ്രതി അധിക ശിക്ഷ അനുഭവിക്കണം. പ്രതിയില്‍നിന്ന് ഈടാക്കുന്ന പിഴത്തുകയും കൂടാതെ ജില്ലാ ലീഗല്‍ സർവീസസ് അതോറിറ്റിയോട് മതിയായ നഷ്‌പരിഹാരവും അതിക്രമത്തിനിരയായ കുട്ടിക്ക് നല്‍കാനും കോടതി വിധിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
