എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിച്ചു, കൈവിരൽ കടിച്ച് മുറിച്ചു ; പുതുവത്സര ആഘോഷത്തിനിടെ ആക്രമണം ; യുവാവ് പിടിയിൽ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരത്ത് പുതുവത്സര ആഘോഷത്തിനിടയിൽ എസ്.ഐയുടെ കൈ കടിച്ചു മുറിച്ച് യുവാവ്. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ എസ്.ഐയെയാണ് ആക്രമിച്ചത്. വെള്ളൈക്കടവ് തോപ്പുമുക്ക് കുളുമല റിയാ നിവാസിൽ റിതു മാത്യു (29) വിനെ പൊലീസ് അറസ്റ്റ് ചെയ്തു. കന്റോൺമെന്റ് എസ്‌ ഐ പ്രസൂൺ നമ്പിക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

video
play-sharp-fill

പുതുവത്സര ആഘോഷങ്ങൾക്കിടെ ബുധനാഴ്ച പുലർച്ചെ 3 ന് സാഫല്യം കോംപ്ലക്സ് പാർക്കിംഗ് ഗ്രൗണ്ടിന് സമീപം പ്രതി അടിപിടി ഉണ്ടാക്കുന്നതായി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതിയെ സ്ഥലത്തുനിന്നും ശ്രമിക്കുന്നതിനിടെ എസ്‌ ഐയെ ആക്രമിക്കുകയായിരുന്നു. എസ് ഐയുടെ കാലിന്റെ കുഴ ചവിട്ടി ഒടിക്കുകയും കൈവിരൽ കടിച്ച് മുറിവേല്പിക്കുകയും ചെയ്തു. കാലിന് അടിയന്തര ശസ്ത്രക്രിയ നടത്തി .കൈവിരലിന് തുന്നലുണ്ട്. കൂടുതൽ പൊലീസെത്തിയാണ് പ്രതിയെ പിടികൂടിയത്.

ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group