കാട് വെട്ടിത്തെളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായ പൊട്ടിത്തെറി; 2 തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്; ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു; പരിക്ക് ഗുരുതരമല്ല; പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി

Spread the love

കണ്ണൂർ: കണ്ണൂർ മാലൂരിൽ വാഴത്തോട്ടത്തിൽ കാട് വെട്ടിത്തെളിക്കുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ പൊട്ടിത്തെറിയിൽ രണ്ട് പേർക്ക് പരിക്കേറ്റു.

കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ വിജയലക്ഷ്മി, പ്രീത എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരും കാട് വെട്ടിത്തെളിക്കുന്നതിനിടെ സ്ഫോടക വസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.

ഇവരുടെ പരിക്ക് ഗുരുതരമല്ല. സ്ഥലത്ത് പൊലീസടക്കം എത്തി പരിശോധന നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.