play-sharp-fill
പുതുവർഷാഘോഷം; മദ്യപിച്ച് യുവാവിന്റെ സുഖനിദ്ര വൈദ്യുതി ലൈനിൽ,നെഞ്ചിടിപ്പൊടെ നാട്ടുകാർ 

പുതുവർഷാഘോഷം; മദ്യപിച്ച് യുവാവിന്റെ സുഖനിദ്ര വൈദ്യുതി ലൈനിൽ,നെഞ്ചിടിപ്പൊടെ നാട്ടുകാർ 

ആന്ധ്രാ പ്രദേശ്: പുതുവർഷാഘോഷം അതിരുകടന്നു. മദ്യപിച്ച്‌ ലക്കുകെട്ട് വൈദ്യുതി ലൈനില്‍ കിടന്നുറങ്ങി യുവാവിന്റെ സാഹസം. ചൊവ്വാഴ്ച ആന്ധ്രയിലെ പാലകൊണ്ടയിലെ ഗ്രാമത്തിലാണ് സംഭവം.ഒടുവിൽ നാട്ടുകാർ ഇടപെട്ട് ട്രാൻസ്ഫോമർ ഓഫ് ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി.

 

മദ്യപിച്ച്‌ ലക്കുകെട്ട് വൈകുന്നേരത്തൊടെയാണ് യുവാവ് പ്രദേശത്ത് എത്തിയത്. പിന്നാലെ അവിടെയുണ്ടായിരുന്നവരോട് പഴയ പലകാര്യങ്ങളും പറഞ്ഞ് വഴക്കിടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇയാള്‍ പോസ്റ്റില്‍ വലിഞ്ഞ് കയറിയത്. ഒടുവില്‍ ലൈൻ കമ്ബികളില്‍ കയറി കിടക്കുകയും ചെയ്തു.

 

താഴെ ഇറങ്ങാൻ നാട്ടുകാർ താണുകേണപേക്ഷിച്ചെങ്കിലും ഇയാള്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കല്ലെടുത്ത് എറിഞ്ഞപ്പോഴാണ് സംസാരിക്കാൻ പോലും തയ്യാറായത്. ഇതിനിടെ നാട്ടുകാർ വൈദ്യുതി വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തു.എന്നാല്‍ ഉദ്യോഗസ്ഥർ എത്താൻ വൈകിയതോടെ നാട്ടുകാർ തന്നെ ട്രാൻസ്ഫോമർ ഓഫ് ചെയ്യുകയും ചെയ്തു. ഏറെ നേരം പണിപ്പെട്ടാണ് അനുനയിപ്പിച്ച്‌ ഇയാളെ താഴെ ഇറക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

സാഹസത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചു. ഇതോടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയത്തെ വിമർശിച്ചുള്ള ചർച്ചയ്‌ക്ക് നെറ്റിസണ്‍സ് തുടക്കം കുറിച്ചു. ഇങ്ങനെയും ഒരാള്‍ ന്യൂഇയർ ആഘോഷിക്കുമോ എന്ന സംശയമാണ് കൂടുതല്‍ കമന്റുകളിലും നിറയുന്നത്.