മാന്നാർ: സംസ്ഥാനത്ത് വീണ്ടും തെരുവ് നായ ആക്രമണം. ചെന്നിത്തലയില്‍ 2 പേർക്ക് കടിയേറ്റു. പുത്തൻ കോട്ടയ്ക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80), പത്ര ഏജന്റും വിതരണക്കാരനുമായ പുത്തൻ കോട്ടയ്ക്കകം കുറ്റിയില്‍ വീട്ടില്‍ കെ.എൻ. തങ്കപ്പൻ എന്നിവർക്കാണ് കടിയേറ്റത്.
പുത്തൻകോട്ടയ്ക്കകം വിളയില്‍ ഭാഗത്ത് നാളുകളായി തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ച് വരികയാണ്. രാവിലെ പത്രവിതരണം നടത്തുന്നതിനിടയില്‍ തങ്കപ്പന്റെ കാലിന് കടിയേല്‍ക്കുകയായിരുന്നു.
ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം ഏറുന്നതിനാല്‍ നാട്ടുകാർ ഭീതിയിലാണ്. തെരുവ് നായുടെ കടിയേറ്റ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group