തിരുവനന്തപുരത്ത് കാർ കുളത്തിലേക്ക് വീണ് ഒരാൾ മരിച്ചു, നാലു പേർക്ക് പരിക്കേറ്റു
തിരുവന്തപുരം: പാറശ്ശാലയിൽ കാർ കുളത്തിലേക്ക് വീണു ഒരാൾ മരിച്ചു. അയിര സ്വദേശി പ്രദീപ് (40) ആണ് മരിച്ചത്. അപകടത്തിൽ 4 പേർക്ക് പരിക്കേറ്റു. ഇവർ സഞ്ചരിച്ച കാർ കുളത്തിലേക്ക് മറിയുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ഒരാളെ രക്ഷിക്കാനായില്ല. പരിക്കേറ്റ നാലുപേരെ പാറശ്ശാല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
Third Eye News Live
0