കൊച്ചിയിലെ വിവാദ നൃത്ത പരിപാടി: കല്യാൺ നിൽക്സ് നർത്തകർക്കു വേണ്ടി പ്രത്യേകം തയാറാക്കിയ 12500 സാരി വിറ്റത് 390 രൂപ വില വച്ച്: സംഘാടകർ വാങ്ങിയത് സാരി ഒന്നിന് 1600 രൂപ വില വച്ച്: വീണ്ടും വ്യക്തത വരുത്തി കല്യാൺ സിൽക്സ്: വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്സ് മാനേജ്‌മന്റ്

Spread the love

കൊച്ചി: കലൂർ സ്റ്റേഡിയത്തില്‍ ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് മൃദംഗമിഷൻ്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ‘മൃദംഗനാദം’ മെഗാ നൃത്ത പരിപാടിയില്‍ ഉയർന്ന വിവാദങ്ങളില്‍ വ്യക്തത വരുത്തി കല്യാണ്‍ സില്‍ക്സ്.

സംഘാടകരുമായി നടന്നത് വാണിജ്യ ഇടപാട് മാത്രമാണ്. ന്യായവിലയും സുതാര്യമായ പ്രവർത്തന രീതികളും അവലംബിച്ചു മാത്രം പ്രവർത്തിക്കുന്ന സ്ഥാപനം എന്ന നിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഇത്തരം ചൂഷണങ്ങള്‍ക്കായി ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തിയും മാനേജ്‌മന്റ് അറിയിപ്പില്‍ രേഖപ്പെടുത്തി.

മൃദംഗനാദത്തിൻ്റെ സംഘാടകർ 12,500 സാരികള്‍ നിർമ്മിച്ചു നല്‍കുവാൻ ആയിട്ടാണ് ഞങ്ങളെ സമീപിക്കുന്നത്. ഈ പരിപാടിക്ക് മാത്രമായി ഡിസൈൻ ചെയ്ത സാരികള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നിർമ്മിക്കുകയും സാരി ഒന്നിന് 390 രൂപയ്ക്ക് സംഘാടകർക്ക് യഥാസമയം കൈമാറുകയും ചെയ്തിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ പരിപാടിയുടെ വേദിയില്‍ ഉണ്ടായ ചില നിർഭാഗ്യകരമായ സംഭവങ്ങള്‍ക്ക് ശേഷം ഞങ്ങള്‍ക്ക് അറിയാൻ കഴിഞ്ഞത് സംഘാടകർ സാരി ഒന്നിന് 1600 രൂപ ഈടാക്കിയെന്നാണ്’.

ഇത്തരം വിവാദങ്ങളിലേക്ക് തങ്ങളുടെ പേര് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്സ് മാനേജ്‌മന്റ് ഇറക്കിയ അറിയിപ്പില്‍ പറയുന്നു