തിരുവനന്തപുരം: കരമനയ്ക്ക് സമീപം കുഞ്ചാലുംമൂട് ഇതര സംസ്ഥാന തൊഴിലാളിയെ താമസസ്ഥലത്തെ കുളിമുറിയിൽ മരിച്ച നിലയില്‍ കണ്ടെത്തി. ഒഡീഷ സ്വദേശി സമീര്‍ നായിക് ആണ് മരിച്ചത്.ആത്മഹത്യാശ്രമത്തിനിടെ മുഖമടിച്ച് വീണത് ആണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം
ഇയാള്‍ മറ്റ് തൊഴിലാളികള്‍ക്കൊപ്പം താമസിക്കുന്ന വീട്ടിലെ കുളിമുറിയില്‍ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് ചുറ്റും രക്തം തളം കെട്ടിയിട്ടുണ്ടായിരുന്നു.
കൈലി കെട്ടി തൂങ്ങിമരിക്കാനുള്ള ശ്രമത്തിനിടെ തുണി കീറിപ്പോയതിന തുടര്‍ന്ന് മുഖമടിച്ച് വീണതാകാം മരണ കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ അടക്കം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group