ഇടുക്കി: വാർഡ് മേമ്പെ ഓട്ടോറിക്ഷ ഡ്രൈവർ കുത്തിപ്പരിക്കേൽപ്പിച്ചു. മാങ്കുളം പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ബിബിൻ ജോസഫിനാണ് കുത്തേറ്റത്. ഓട്ടോറിക്ഷ ഡ്രൈവറായ ബിനോയി ആണ് കുത്തിപ്പരിക്കേൽപിച്ചത്. ചൊവ്വാഴ്ചയായിരുന്നു മാങ്കുളത്ത് വെച്ച ആക്രമണം.
ഇരുവരും തമ്മിലുള്ള വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മദ്യലഹരിയിലാണ് ബിനോയ് ആക്രമണം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. സമീപത്തെ കടയിലുണ്ടായിരുന്ന കത്തിയെടുത്ത് വാർഡ് മെമ്പറെ കുത്തുകയായിരുന്നു. വയറിന് കുത്തേറ്റ ബിബിൻ രാജഗിരി ആശുപത്രിയിൽ ചികിത്സയിലാണ്. ആക്രമണത്തിന് ഒളിവിൽ പോയ പ്രതിക്കായുള്ള അന്വേഷണം സജീവമാക്കി പോലീസ്.