‘പരോൾ തടവുകാരന്റെ അവകാശമാണ് സിപിഎമ്മിനെ ബാധിക്കുന്ന വിഷയമല്ല’; ടിപി വധക്കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിൽ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം
തിരുവനന്തപുരം: പരോൾ തടവുകാരന്റെ അവകാശമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ടിപി കേസ് പ്രതി കൊടി സുനിക്ക് പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട വിഷയത്തിലായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.
പരോൾ തടവുകാരന്റെ അവകാശമാണെന്നും അത് ബാധിക്കുന്ന വിഷയമല്ലന്നും എം വി ഗോവിന്ദൻ പറഞ്ഞു. അപരാധമാണെന്നോ അല്ലെന്നോ പറയുന്നില്ലന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങിൽ സിപിഎം നേതാക്കൾ പങ്കെടുത്ത സംഭവത്തെയും ന്യായീകരിച്ചു കൊണ്ടായിരുന്നും സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം. പാർട്ടി നേതാക്കൾ പോയതിൽ എന്താണ് തെറ്റെന്ന് ചോദിച്ച ഗോവിന്ദൻ സാമാന്യ മര്യാദയുടെ പേരിലാണ് പോയതെന്നും വിശദീകരിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0