കേരള ഹൈക്കോടതി 2024-ൽ തീര്‍പ്പാക്കിയത് ഒരു ലക്ഷം കേസുകള്‍

Spread the love

എറണാകുളം: കേരള ഹൈക്കോടതി 2024ല്‍ തീർപ്പാക്കിയത് 1.10 ലക്ഷം കേസുകള്‍. ജനുവരി ഒന്നു മുതല്‍ ഡിസംബർ 27 വരെ 1,10, 666 കേസുകളാണ് തീര്‍പ്പാക്കിയതായാണ് കണക്കുകൾ.കേസുകള്‍ കെട്ടിക്കിടക്കുന്നത് ഒഴിവാക്കുകയും സമയബന്ധിതമായി നീതി ലഭ്യമാക്കുകയും ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടത്.

video
play-sharp-fill

 

ഏറ്റവും കൂടുതല്‍ കേസുകള്‍ തീർപ്പുകല്പിച്ചത് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണനാണ്; 11,140 കേസുകള്‍. രണ്ടാം സ്ഥാനത്തുള്ള ജസ്റ്റിസ് സി എസ് ഡയസ് 8,320 കേസുകള്‍ തീർപ്പാക്കി. ജസ്റ്റിസ് നഗരേഷാണ് മൂന്നാംസ്ഥാനത്ത്. 6,756 കേസുകളാണ് വിധി പറഞ്ഞത്. 6,642 കേസുകള്‍ തീർപ്പാക്കിയ ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ആണ് നാലാം സ്ഥാനത്ത്.

 

ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 6,196, ജസ്റ്റിസ് ഡി കെ സിങ് 5,140, ജസ്റ്റിസ് മുഹമ്മദ് നിയാസ് 4,872, ജസ്റ്റിസ് പി ഗോപിനാഥ് 4,172 കേസുകള്‍ തീർപ്പുകല്‍പ്പിച്ചു. ജസ്റ്റിസ് വി ജി അരുണ്‍ 3,739, ജസ്റ്റിസ് ബദറുദ്ദീൻ 3,435, ജസ്റ്റിസ് മുരളീ പുരുഷോത്തമൻ 3,059 കേസുകളും തീര്‍പ്പാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

കേരള ഹൈക്കോടതിയില്‍ ആകെ 47 ജഡ്ജിമാരാണ് വേണ്ടത്. ഇതില്‍ 35 സ്ഥിരം ജഡ്ജിമാരും 12 അഡീഷണല്‍ ജഡ്ജിമാരും. നിലവില്‍ 45 ജഡ്ജിമാരാണുള്ളത്