video
play-sharp-fill
കുവൈറ്റിൽ എത്തിയ പുനലൂർ സ്വദേശി യുവാവിനെ കാണാതായി: ഡ്രൈവിംഗ് വിസയിൽ എത്തിയ യുവാവിന് കോൺക്രിറ്റ് പണി: പരാതിപ്പെട്ടപ്പോൾ അറബി പിടിച്ചു കൊണ്ടുപോയി: ഇപ്പോൾ വിവരമൊന്നും ഇല്ലെന്ന പരാതിയുമായി അമ്മ

കുവൈറ്റിൽ എത്തിയ പുനലൂർ സ്വദേശി യുവാവിനെ കാണാതായി: ഡ്രൈവിംഗ് വിസയിൽ എത്തിയ യുവാവിന് കോൺക്രിറ്റ് പണി: പരാതിപ്പെട്ടപ്പോൾ അറബി പിടിച്ചു കൊണ്ടുപോയി: ഇപ്പോൾ വിവരമൊന്നും ഇല്ലെന്ന പരാതിയുമായി അമ്മ

കൊല്ലം പുനലൂർ സ്വദേശിയായ ഗോകില്‍ എന്ന യുവാവിനെ കുവൈറ്റില്‍ വച്ച്‌ കാണാതായെന്ന പരാതിയുമായി അമ്മ. ഗോകിലിനെ കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ അജിത അനു സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
കുവൈറ്റില്‍ തന്നെയാണ് യുവാവിന്റെ അമ്മയും ജോലി ചെയ്യുന്നത്.

പരിചയമുള്ള ഒരു വ്യക്തിയില്‍ നിന്നും ഡ്രൈവർ വിസയിലൂടെയാണ് മകനെ കുവൈറ്റിലേക്ക് കൊണ്ടുവന്നിരുന്നത്. എന്നാല്‍ ലൈസൻസ് ലഭിക്കുന്നതുവരെ കോണ്‍ക്രീറ്റ് ജോലി ചെയ്യാനായി അറബി ആവശ്യപ്പെടുകയായിരുന്നു എന്നാണ് യുവാവിന്റെ അമ്മ വ്യക്തമാക്കുന്നത്. ഈ ജോലി ചെയ്യാൻ കഴിയാതെ പരാതിപ്പെട്ടപ്പോള്‍ അറബിയുടെ ഫാമിലേക്ക് കൊണ്ടുപോയതായും പിന്നീട് മകനെ കുറിച്ച്‌ വിവരം ഒന്നും ഇല്ല എന്നും അജിത വ്യക്തമാക്കുന്നു.

അജിത അനു പങ്കുവെച്ച സമൂഹമാദ്ധ്യമ പോസ്റ്റ്,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് എന്റെ മകൻ ഗോകില്‍ അവന് ഇപ്പൊ 23 വയസ്സ്
പ്ലസ് റ്റു കഴിഞ്ഞു നാട്ടില്‍ കൂട്ടുകെട്ടുമായി നടന്നപ്പോള്‍ ഞാൻ അവനെ ഇങ്ങോട്ട് (കുവൈറ്റില്‍ )കൊണ്ടു വരാം എന്ന് കരുതി കൂടെ ജോലി ചെയ്യുന്ന ഒരാളോട് വിസ ഉണ്ടോ എന്ന് ചോദിച്ചു പുള്ളി ഒരു വിസ ശെരിയാക്കി ഡ്രൈവർ ആയി അബ്ദു അലി, ബോർഡർ സൗദി എന്നാണ് എന്നോട് പറഞ്ഞത് അങ്ങനെ നവംബർ 17- തീയതി അവൻ ഇവിടെ കുവൈറ്റില്‍ എത്തി

18- ന്
അവന്റ അറബി അവനെ എയർ പോർട്ടില്‍ നിന്നും വിളിച്ചു ജഹ്‌റ എന്ന സ്ഥലത്ത് കൊണ്ടാക്കി
അവിടുന്നു ഡ്രൈവർ വിസക്ക് വന്ന അവനെ കൊണ്ടു കെട്ടിട പണി ചെയ്യിക്കാൻ തുടങ്ങി ചോദിച്ചപ്പോള്‍ ലൈസൻസ് എടുത്തിട്ടേ അവന്റെ ജോലിക്ക് കൊണ്ട് പോകൂ എന്നായിരുന്നു മറുപടി ഒരു മാസം കഴിഞ്ഞു സാലറി ചോദിച്ചപ്പോള്‍ രണ്ടു മാസത്തിലെ സാലറി കൊടുക്കൂ എന്നും പറഞ്ഞു.

ഡിസംബർ 25- ന് അവൻ പറഞ്ഞു എനിക്ക് ഈ പണി ചെയ്യാൻ വയ്യ അമ്മേ തലേ ദിവസം രാത്രി 10-മണി വരെ കോണ്‍ക്രീറ്റ് ഉണ്ടായിരുന്നു
എന്നിട്ട് രാവിലെ എഴുന്നേറ്റ് പോകാൻ പറഞ്ഞാല്‍ എനിക്ക് വയ്യ
അപ്പൊ ഞാൻ ഇവനെ കൊണ്ടുവന്ന ബാബുരാജ്, നിസാർ എന്നിവരോട് സംസാരിക്കാൻ പറഞ്ഞു. വിസ എടുക്കാൻ ഞാൻ പറഞ്ഞ ആള്‍ ബാബുരാജിന്റെ മൊബൈല്‍ നമ്പർ എനിക്ക് തന്നു .
അയാള്‍ വളരെ മോശമായി എന്നോട് സംസാരിക്കുകയും ചെയ്തു.

25- തീയതി മോന്റെ അറബി അവനോട് ജോലിക്ക് പോകണ്ട നിന്റെ സാധനങ്ങള്‍ പായ്ക്ക് ചെയ്തു ഇരിക്കൂ നിന്റെ ഡ്യൂട്ടിക്ക് അതായത് ഡ്രൈവറായി കൊണ്ടു പോകുകയാണ് എന്ന് പറഞ്ഞു അയാള്‍ സൗദിക്കു കൊണ്ടുപോയി
ചില ദിവസങ്ങളില്‍ വിളിച്ചാല്‍ കിട്ടില്ല
അവിടെ പോയതിന് ശേഷം ആണ് അവിടെ അവർക്ക് നാല് ഫാമാണ് ഉള്ളത് ഒട്ടകം പച്ചക്കറി അങ്ങനെ ഉള്ളത്.

നാട്ടില്‍ പോകണം എന്ന് പറഞ്ഞപ്പോള്‍ അവനെ അടിച്ചു
വലിച്ചിഴച്ചു വണ്ടിയില്‍ കേറ്റി എങ്ങോട്ടോ കൊണ്ടു പോയി ആർക്കെങ്കിലും എന്നെ ഒന്ന് സഹായിക്കാൻ പറ്റുമെങ്കില്‍ സഹായിക്കൂ അവനെ നാട്ടില്‍ എത്തിക്കാൻ പ്ലീസ്

എന്റെ പ്രൊഫൈലില്‍ എന്റെ ഡീറ്റൈല്‍ ഉള്ളത് കൊണ്ടാണ് ഞാൻ
എന്റെ പേര് എഴുതാതെ ഇരുന്നത്
ഇത് എഴുതുന്ന എന്റെ പേര്
അജിത അനു
എന്റെ നാട് കൊല്ലം ജില്ലയില്‍ പുനലൂർ ആര്യങ്കാവ്.