
കെഎസ്ഇബിക്ക് കിട്ടാനുള്ളത് 21.70 കോടിമാത്രം; അധിക സര്‍ച്ചാര്‍ജ് അനുവദിക്കില്ല; വൈദ്യുതി സര്‍ച്ചാര്‍ജായി 19 പൈസയ്ക്കുപുറമേ 17 പൈസകൂടി ഈടാക്കാന്‍ അനുവദിക്കണമെന്ന കെഎസ്ഇബി ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി
തിരുവനന്തപുരം: വൈദ്യുതി സര്‍ച്ചാര്‍ജായി നിലവിലുള്ള 19 പൈസയ്ക്കുപുറമേ ഈ മാസം 17 പൈസകൂടി ഈടാക്കാന്‍ അനുവദിക്കണമെന്ന കെ.എസ്.ഇ.ബി. ആവശ്യം റെഗുലേറ്ററി കമ്മിഷന്‍ തള്ളി. കമ്മിഷന്‍ നേരത്തേ യൂണിറ്റിന് ഒന്‍പതുപൈസയാണ് അനുവദിച്ചിരുന്നത്.
കെ.എസ്.ഇ.ബി. സ്വന്തംനിലയ്ക്ക് 10 പൈസ ഈടാക്കിയിരുന്നു. ഇതിനുപുറമേ, നഷ്ടമുണ്ടായ 37.70 കോടി ഈടാക്കാന്‍ ഒരുമാസം യൂണിറ്റിന് 17 പൈസകൂടി അധികം അനുവദിക്കണമെന്നായിരുന്നു ബോര്‍ഡിന്റെ ആവശ്യം. എന്നാല്‍, കണക്കുപരിശോധിച്ച കമ്മിഷന്‍ കെ.എസ്.ഇ.ബി.ക്ക് ഇനി കിട്ടാനുള്ളത് 21.70 കോടിമാത്രമാണെന്ന് വിധിച്ചു.
ഇതിനായി അധിക സര്‍ച്ചാര്‍ജ് അനുവദിക്കില്ല. നേരത്തേ കമ്മിഷന്‍ അംഗീകരിച്ച ഒന്‍പതുപൈസ സര്‍ച്ചാര്‍ജ് ഈ മാസവും തുടരാമെന്നും ചൊവ്വാഴ്ച ഉത്തരവിട്ടു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിനുപുറമേ, കെ.എസ്.ഇ.ബി. സ്വന്തംനിലയ്ക്ക് മുന്‍മാസങ്ങളിലേതുപോലെ ജനുവരിയിലും 10 പൈസ ഈടാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുരണ്ടും ചേര്‍ത്താണ് ജനുവരിയിലും 19 പൈസ തുടരുക.