video
play-sharp-fill

പ്രൈവറ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം ; ഡ്രൈവറും കണ്ടക്ടറും പൊലീസ് കസ്റ്റഡിയിൽ

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ബൈക്ക് യാത്രികൻ പ്രൈവറ്റ് ബസ് കയറി മരിച്ചു. പൂജപ്പുര തമലം സ്വദേശി ദുരൈ രാജ് ആണ് (77) മരിച്ചത്. കേരള യൂണിവേഴ്സിറ്റിയിലെ ലൈബ്രറിയൻ ആയിരുന്നു.

മോഡൽ സ്കൂൾ ജംഗ്ഷന് സമീപമായിരുന്നു അപകടം. ആക്ടീവ സ്കൂട്ടറിൽ വന്ന ആളുടെ ദേഹത്ത് കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രക്കാരൻ തൽഷണം മരണപ്പെടുകയായിരുന്നു. എം എ ആർ എന്ന പ്രൈവറ്റ് ബസാണ് അപകടത്തില്‍പ്പെട്ടത്.

ബസിന്‍റെ ഡ്രൈവറെയും കണ്ടക്ടറെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ബസ് ഡ്രൈവർ അനീഷ് ഐ വി, കണ്ടക്ടർ യഹിയ എന്നിവര്‍ കണ്ടോൺമെന്റ് സ്റ്റേഷനിൽ കസ്റ്റഡിയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group