ശബരിമല ദർശനത്തിനായി കാനന പാത വഴി എത്തുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് നിർത്തലാക്കി; ദേവസ്വം ബോർഡിൻ്റെ തീരുമാനം ഇതുവഴി എത്തുന്നവരുടെ തിരക്ക് പരിഗണിച്ച്
പത്തനംതിട്ട: ശബരിമല ദർശനത്തിനായി കാനന പാത വഴി വരുന്ന ഭക്തർക്ക് നൽകുന്ന പ്രത്യേക പാസ് നിർത്തലാക്കി. വർധിച്ചു വരുന്ന തിരക്ക് പരിഗണിച്ചാണ് ദേവസ്വം ബോർഡിൻ്റെ തീരുമാനം.
ഇന്നലെ പ്രതീക്ഷിച്ചതിലും അഞ്ചിരട്ടി ആളുകളാണ് കാനനപാത വഴി എത്തിയതെന്നും ഈ സാഹചര്യത്തിൽ പ്രത്യേക പാസ് താൽക്കാലികമായി മാത്രമാണ് നിർത്തലാക്കുന്നതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
കാനനപാത വഴി ഭക്തർക്ക് വരാം. എന്നാൽ, പ്രത്യേക പാസ് മൂലം ലഭിച്ച പരിഗണനകൾ ലഭിക്കില്ല. ക്യൂ നിൽക്കാതെ നേരിട്ട് പതിനെട്ടാം പടിക്ക് സമീപം വരെ കയറ്റി വിടില്ല. ഈ തീരുമാനം നടപ്പാക്കി തുടങ്ങി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ 5000 പ്രതീക്ഷിച്ച സ്ഥാനത്ത് 22,000 പേർ എത്തിയെന്നാണ് ബോർഡ് പറയുന്നത്. ഹൈക്കോടതി നിർദേശ പ്രകാരമായിരുന്നു ശബരിമലദർശനത്തിനായി പ്രത്യേക പാസ് നൽകിയത്. ഇതാണ് വർധിച്ച തിരക്ക് മൂലം നിർത്തിയത്.
Third Eye News Live
0